Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

പ്രിയങ്കയുടെ അമ്മയ്ക്കു നിക്കിനെ പരിചയപ്പെടുത്തി...

26 JUNE 2018 10:34 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡ് നടനും സൂഹൃത്തുമായ നിക് ജോനാസിനെയും കൂട്ടി ഇന്ത്യയില്‍ എത്തി. വ്യാഴാഴ്ച രാത്രി ഇരുവരും മുംബൈയില്‍ വിമാനമിറങ്ങിയതായാണ് വിവരം. പപ്പരാസികള്‍ ചിത്രങ്ങളെടുക്കാതിരിക്കാന്‍ മുഖം മറച്ച് മറ്റുള്ളവരുടെ കണ്ണില്‍ പെട്ടെന്ന് പെടാത്ത രീതിയിലാണത്രേ ഇരുവരും വിമാനമിറങ്ങി കാറില്‍ രക്ഷപ്പെട്ടത്. അമ്മ മധു ചോപ്രയെ നിക് ജോനാസിനു പരിചയപ്പെടുത്താനാണ് പ്രിയങ്ക ചോപ്ര നിക് ജോനാസുമായി ഇന്ത്യയിലേക്ക് വന്നത്.

നിക് ജോനാസിനെ അമ്മയ്ക്കു ഇഷ്ടപ്പെട്ടാല്‍ ജോനാസുമായുള്ള ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രിയങ്കയുടെ തീരുമാനം. ഇതോടൊപ്പം പ്രിയങ്കയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബോളിവുഡിലെ സിനിമാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വലിയൊരു പാര്‍ട്ടിയാണ് പ്രിയങ്ക ഏര്‍പ്പാടാക്കുന്നത്. ഈ പാര്‍ട്ടിയില്‍ നിക് ജോനാസിനെ പ്രിയങ്ക പരിചയപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

അടുത്തിടെ നിക് ജോനാസിന്റെ കസിന്റെ വിവാഹത്തിനു ന്യൂ ജഴ്‌സിയില്‍ പ്രിയങ്ക നിക് ജോനാസിനോടൊപ്പം പോയത് വാര്‍ത്തയായിരുന്നു. ഇതോടൊപ്പം നിക് ജോനാസിന്റെ പഴയകാല കാമുകിയും ഓസ്‌ട്രേലിയന്‍ ഗായികയുമായി ഡെല്‍റ്റയും നിക് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന വാദവുമായി രംഗത്തുവന്നിരുന്നു. താനും നിക്കും അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അല്പകാലം പിണങ്ങിയിരുന്നു.

ഈ പിണങ്ങിയ സമയത്താണ് പ്രിയങ്ക നിക്കിന്റെ മനസില്‍ ഇടം നേടിയതെന്നും ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്ക ചോപ്രയുമായി മത്സരിക്കാന്‍ തനിക്കു ശേഷിയില്ലെന്നും ഡെല്‍റ്റ വ്യക്തമാക്കിയിരുന്നു. നിക് ജോനാസുമായുള്ള ബന്ധം ശക്തമായ രീതിയില്‍ പ്രിയങ്ക മുന്നോട്ടു കൊണ്ടുപോകുകയാണ്. 35 വയസുള്ള പ്രിയങ്കയേക്കാള്‍ പത്തു വയസിന് ഇളയതാണ് നിക് ജോനാസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി  (19 minutes ago)

മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തും,പേടിയാണ് ജീവിക്കാൻ..സത്യം പുറത്ത് വരണം എന്റെ ജോലി പോയി..!  (29 minutes ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു  (31 minutes ago)

16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്...  (33 minutes ago)

വിവാഹ വീട്ടിലെ ദീപാലങ്കൃത പണിക്കിടെ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.... 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്  (1 hour ago)

ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുമായി നാളെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും... പ്രതിഷ്ഠാദിന ചടങ്  (1 hour ago)

സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും...  (1 hour ago)

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.... ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്  (2 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (2 hours ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (3 hours ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (3 hours ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (4 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends