Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞാല്‍... നടി ഹുമാ ഖുറേഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

26 JUNE 2018 11:31 PM IST
മലയാളി വാര്‍ത്ത

ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുന്ന സ്ത്രീകളെ ഭയപ്പെടുത്തുന്ന മനോഭാവമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് നടി ഹുമാ ഖുറേഷി പറയുന്നത്. ഐ എ എന്‍ എസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യന്‍ ജനതയുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതവും സമാധാനപരവുമായി ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

'സത്യസന്ധമായി പറഞ്ഞാല്‍, ജോലിസ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനു പകരം ഇരകളാകുന്ന സ്ത്രീകളേയും അത് തുറന്നു പറയുന്നവരേയും ഭയപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സുരക്ഷിതമായി തുറന്നു പറയുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ അത് നമ്മുടെ ഉത്തരവാദിത്തമാണ്' ഹുമാ ഖുറേഷി പറഞ്ഞു.

സിനിമയടക്കമുള്ള വിവിധ മേഖലകളില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായിട്ടുള്ള അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരെക്കൂടെ ഉള്‍പ്പെടുത്തണം എന്നാണ് ഹുമയുടെ അഭിപ്രായം. താനൊരു ഫെമിനിസ്റ്റ് ആണെന്നും എന്നാല്‍ ഇത് തുല്യതയില്ലാത്ത ഒരു ലോകമാണെന്ന് കരുതുന്നുല്ലെന്നും അവര്‍ പറഞ്ഞു. 'ആണും പെണ്ണും ഒരുമിച്ചു നിന്നാല്‍ മാത്രമേ തുല്യതയുള്ളൊരു സമൂഹത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് അനുഗമിക്കാനും മാതൃകയാക്കാനും കഴിയുന്ന ശക്തരായ പുരുഷന്മാര്‍ വേണം'.

ഗാംഗ്‌സ് ഓഫ് വസ്സേയ്പൂര്‍, ഏക് തി ദായന്‍, ഡേദ് ഇഷ്‌കിയ, ജോളി എല്‍ എല്‍ ബി 2, കാലാ എന്നീ ചിത്രങ്ങളിലെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഹുമാ ഖുറേഷി. ഷാരൂഖ് ഖാന്‍ മുതല്‍ അനുഷ്‌ക ശര്‍മ വരെ സിനിമാ നിര്‍മ്മാണ മേഖലയിലും തിളങ്ങി നില്‍ക്കുന്നവരാണ്. ഇത് ഏറ്റവും പ്രായോഗികമായൊരു ചവിട്ടുപടിയാണെന്ന് ഹുമ വിശ്വസിക്കുന്നു. 'ഒരു പരിധി കഴിഞ്ഞാല്‍ സ്വാഭാവികമായും എല്ലാവര്‍ക്കും ഇത്തരം മേഖലകളിലേക്ക് ചുവടുവയ്‌ക്കേണ്ടി വരും. നല്ല തിരക്കഥയ്ക്കും, പ്രോജക്ടുകള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ്. എല്ലായ്‌പ്പോഴും കേന്ദ്രകഥാപാത്രമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് പ്രാധാന്യമുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്' അവര്‍ പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് നമ്മള്‍ തിയറ്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ല എന്ന് പറയുന്ന ഹുമാ ഖുറേഷിയോട് താങ്കള്‍ എപ്പോഴാണ് നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് ചോദിച്ചാല്‍ അടക്കിപ്പിടിച്ച ചിരിയോടെ അവര്‍ പറയും 'കണ്ണും കാതും തുറന്നിരിക്കൂ, നമുക്ക് കാണാം'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (7 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (7 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (8 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (9 hours ago)

Malayali Vartha Recommends