Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നിലപാടിനെതിരെ മഹിളാ അസോസിയേഷനും; കുറ്റാരോപിതനായ നടന്‍ ദിലീപ് സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കരുത്

27 JUNE 2018 10:34 AM IST
മലയാളി വാര്‍ത്ത

ദിലീപുമായി ബന്ധപ്പെട്ട താരസംഘടന അമ്മയുടെ നിലപാട് അപലപനീയമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

ഏതാനും മാസം മുമ്പാണ് മലയാളി നടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നടന്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടതും തുടര്‍ന്ന് അമ്മയുടെ അംഗത്വത്തില്‍നിന്നു പുറത്താക്കിയതും. കഴിഞ്ഞദിവസം അതേ സംഘടനയുടെ ജനറല്‍ ബോഡിയില്‍ ദിലീപ് പങ്കെടുത്തതായിട്ടാണ് കാണുന്നത്. സിനിമാരംഗത്തെ നൂറുകണക്കിന് സ്ത്രീകളും അംഗങ്ങളായ സംഘടനയാണിത്. 

പീഡനത്തിന് ഇരയായി അപമാനിക്കപ്പെട്ട പെണ്‍കുട്ടിയും ഈ സംഘടനയില്‍ അംഗമാണെന്നാണ് മനസ്സിലാകുന്നത്. പീഡനത്തെത്തുടര്‍ന്ന് ചാര്‍ജ് ചെയ്യപ്പെട്ട കേസ് വിചാരണ പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് കുറ്റാരോപിതനായ നടന്‍ ദിലീപ് സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തത്. 

പീഡനത്തിന് ഇരയായിട്ടുള്ള പെണ്‍കുട്ടിക്ക് പരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട താരസംഘടന അത് ചെയ്യാതെ കുറ്റാരോപിതനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ സംഘടനയുടെ കമ്മിറ്റികളില്‍ ഒന്നുംതന്നെ സ്ത്രീയുടെ സാന്നിധ്യംപോലും ഇല്ലായെന്നത് ശ്രദ്ധേയമാണ്. തീര്‍ത്തും പുരുഷാധിപത്യപരമായ സമീപനമാണ് ഈ സംഘടന കൈക്കൊണ്ടുവരുന്നത്. 

നടി പീഡനത്തിനിരയായിട്ടുള്ള സന്ദര്‍ഭത്തിലും സംഭവത്തെ അപലപിക്കാന്‍ പോലും ആദ്യഘട്ടത്തില്‍ സംഘടനാ നേതൃത്വം തയ്യാറായിരുന്നില്ല. സംഘടനയ്ക്കകത്തെ അംഗങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍പോലും ഈ സംഘടനയ്ക്ക് കഴിയില്ലെന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മലയാള സിനിമാരംഗത്തെ സ്ത്രീപ്രവര്‍ത്തകര്‍ വിമെന്‍സ് കളക്ടീവ് ഇന്‍ സിനിമ എന്നപേരില്‍ പ്രത്യേക സംഘടനയ്ക്ക് രൂപംകൊടുത്തത്. 

ഇപ്പോള്‍ 'അമ്മ'യ്ക്കു മുമ്പാകെ പ്രധാനപ്പെട്ട ഏഴ് ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും അതിനു മറുപടി പറയാന്‍ അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കളക്ടീവ് പ്രവര്‍ത്തകരെ അപമാനിക്കുന്ന നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. 

സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള ആര്‍ജവം കളക്ടീവ് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. കളക്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. അന്തസ്സോടെ ആത്മാഭിമാനത്തോടെ ജോലിചെയ്യാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുള്ള എല്ലാവിധ സഹായങ്ങളും അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും...  (13 minutes ago)

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.... ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്  (36 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (57 minutes ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (1 hour ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (1 hour ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (2 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (3 hours ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (4 hours ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (8 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (8 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (9 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (9 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (9 hours ago)

Malayali Vartha Recommends