കാമുകനൊപ്പം അത്താഴ വിരുന്നിനായി ചിലവാക്കിയത്?
പ്രിയങ്ക ചോപ്രയുടെ പ്രണയ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയെ ഇപ്പോള്‍ ചൂട് പിടിപ്പിക്കുന്നത്. തന്നേക്കാള്‍ ചെറുപ്പമായ നിക്ക് ജോണ്‍സുമായുള്ള പ്രിയങ്കയുടെ ബന്ധം ഇക്കാരണത്താല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ നിക്കുമായുള്ള പ്രിയങ്കയുടെ ആഡംബര അത്താഴ വിരുന്നാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി മുംബൈ ഹോട്ടലില്‍ കാമുകന് നിക്ക് ജോണ്‍സിനൊപ്പം ഡിന്നര്‍ കഴിക്കാനെത്തിയ പ്രിയങ്ക ചോപ്ര ഭക്ഷണത്തിനു വസ്ത്രത്തിനും മാത്രമായി പൊടിച്ചു കളഞ്ഞ തുക കേട്ടാല്‍ ആരുമൊന്നു അമ്ബരക്കും. അത്താഴ വിരുന്നിനായി മാത്രം ലക്ഷകണക്കിന് വില വരുന്ന മോഡേണ്‍ സ്കേര്‍ട്ട് ധരിച്ചെത്തിയ പ്രിയങ്ക വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രം ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
https://www.facebook.com/Malayalivartha