സണ്ണി ലിയോണിന്റെ ഡപ്പാംകൂത്ത് വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു
അജയ് ദേവഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ജിംഗിളിന് ചുവടുവച്ച സണ്ണിലിയോണിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സാധാരണ വേഷത്തിലാണ് സണ്ണി ഡാന്‍സ് ചെയ്യുന്നത് എന്നാണ് വിഡിയോയുടെ പ്രത്യേകത
വിദേശനാട്ടില്‍ നിന്നു ബോളിവുഡിലെത്തി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച താരസുന്ദരിയാണ് സണ്ണി ലിയോണ്‍. കേരളക്കരയില്‍ സണ്ണിയ്ക്ക് ആരാധകരേറെയാണ്. അഭിനയം കൊണ്ടും നൃത്തത്തിലൂടെയും ആരാധകരെ ത്രസിപ്പിക്കുന്ന ബിവുഡിന്റെ റാണിയുടെ ഒരു വിഡിയോയാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നൃത്തവും അഭിനയവും സൗന്ദര്യവും മാത്രമല്ല സണ്ണിയുടെ നിലപാടുകള്‍ക്കും എന്നും ആരാധകര്‍ക്കിടയില്‍ നിന്നു കൈയടി ലഭിക്കാറുണ്ട്. വീണ്ടും സണ്ണി കൈയടി നേടുകയാണ്. താരസുന്ദരിയുടെ നൃത്തത്തിന്റെ വിഡിയോയ്ക്കാണ് പ്രശംസകള്‍ ലഭിക്കുന്നത്.
അജയ് ദേവഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ജിംഗിളിനനുസരിച്ച് ഡപ്പാംകൂത്ത് നൃത്തച്ചുവടുകളുമായാണ് സണ്ണി ഇത്തവണ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സാധാരണ വേഷത്തിലാണ് സണ്ണി ഡാന്‍സ് ചെയ്യുന്നത് എന്നാണ് വിഡിയോയുടെ പ്രത്യേകത.
ചമയങ്ങളും തിളക്കമുള്ള വേഷങ്ങളുമില്ലാതെയാണ് സണ്ണിയുടെ ഈ നൃത്തച്ചുവടുകള്‍. അതുകൊണ്ടു തന്നെ വിഡിയോ രണ്ടും കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha