മകന്റെ വിവാഹനിശ്ചയത്തിന് നൃത്തം ചെയ്ത് നിതാ അംബാനി ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മകന്റെ വിവാഹനിശ്ചയച്ചടങ്ങില്‍ അതിസുന്ദരിയായി ചുവടുകൾ വെച്ച് നിതാ അംബാനി. ആകാശ് അംബാനിയുടെയും ശ്ലോക മേഹ്ത്തയുടെയും വിവാഹനിശ്ചയത്തിന്‍റെ ഭാഗമായി നടന്ന ആഘോഷപരിപാടികളിലാണ് നിതാ അംബാനിയുടെ നൃത്തം. ബോളിവുഡ് ചിത്രം കൈ പോ ചെ എന്ന ചിത്രത്തിലെ 'ശുഭാരംഭ്' എന്ന ഗാനത്തിനൊത്താണ് നിത ചുവടുവെക്കുന്നത്.
മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ. സച്ചിൻ ടെൻഡുൽക്കർ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, കരൺ ജോഹർ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകനാണ് ആകാശ്. പ്രമുഖ രത്നവ്യാപാരി റസൽ മേഹ്തയുടെ മകളാണ് ശ്ലോക.
മെയിലായിരുന്നു ഇഷയും പ്രമുഖ വ്യവസായി അജയ് പിരാമലിന്‍റെ മകൻ ആനന്ദും തമ്മിലുള്ള വിവാഹനിശ്ചയം. രണ്ടുവിവാഹങ്ങളും ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























