വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം
തമിഴ് സിനിമയുടെ മക്കള്‍ സെല്‍വം കുറഞ്ഞ കാലം കൊണ്ടാണ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിത്. സ്വാഭാവികമായ അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് വിജയ് സേതുപതി. ഇപ്പോള്‍ വിജയ് സേതുപതിയുടെ പുതിയ ഗെറ്റപ്പാണ് സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം'എത്തുന്നത്
അര്‍ച്ചനയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്. രമ്യാ നമ്പീശന്, ഗായത്രി, പാര്‍വതി നായര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മേക്കപ്പ് ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റായി.
വിജയ് സേതുപതിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം' ന്റെ സംവിധായകനായ ബാലാജി തരണീധരന്‍ തന്നെയാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്. മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകനും കഴിഞ്ഞമാസം അമേരിക്കയില്‍ പോയിരുന്നു. ഓസ്കാര്‍ ജേതാക്കളായ കെവിന് ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് മേക്കപ്പിന് പിന്നില്‍.
https://www.facebook.com/Malayalivartha