വൈഎസ് ജഗനായി കാര്‍ത്തി? ; യാത്രയില്‍ മമ്മൂക്കയുടെ മകനായി തമിഴ് സൂപ്പർതാരമെത്തുമെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ യാത്ര .പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു .എന്നാൽ ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല .എന്നാൽ ഇത് സംബന്ധിച്ച് പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . വൈ.എസ് .ആർ രാജശേഖര റെഡിയായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി തമിഴ് നടൻ കാർത്തി അഭിനയിക്കും എന്നാണ് പുതിയ റിപ്പാർട്ടുകൾ .
അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത പരുത്തിവീരന് എന്ന ചിത്രത്തിലൂടെയൊയിരുന്നു കാര്‍ത്തി ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങഅങള്‍ കാര്‍ത്തിയുടെതായി തമിഴില്‍ പുറത്തിറങ്ങിയിരുന്നു. കടൈക്കുട്ടി സിങ്കം എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.
https://www.facebook.com/Malayalivartha