എന്റെ മകൻ മദ്യപിച്ചിരുന്നില്ല!! അവന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്- വെളിപ്പെടുത്തലുമായി വിക്രം
ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച അപകടമായിരുന്നുവെന്ന് നടന് വിക്രം. എന്നാല്‍ ധ്രുവ് മദ്യപിച്ചിരുന്നില്ലെന്നും വിക്രം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വിക്രം വ്യക്തമാക്കിയത്.
ചെന്നൈയിലെ തേനാംപേട്ടില് വച്ച് ഞായറാഴ്ച രാവിലെയാണ് വിക്രമിന്റെ മകന് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധ്രുവ് സുഹൃത്തിനെ കണ്ടതിന് ശേഷം രാവിലെ നേരത്തേ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
കാറിനും ഓട്ടോകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha