Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കനായില്‍' ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധനയുടെ കിടിലൻ പാട്ട്; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

25 AUGUST 2018 08:01 PM IST
മലയാളി വാര്‍ത്ത

തമിഴകത്തെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. ഐശ്വര്യ രാജേഷ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സുഹൃത്ത് അരുണ്‍രാജ് കാമരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനു മുന്‍പ് ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ചിട്ടുളള ആളാണ് അരുണ്‍രാജ്. വനിതാ ക്രിക്കറ്റും ക്രിക്കറ്റര്‍ ആകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പാട്ടുകൂടി പുറത്തിറങ്ങിയിരുന്നു. ശിവകാര്‍ത്തികേയനൊപ്പം മകള്‍ ആരാധന,വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മകള്‍ക്കൊപ്പമുളള ശിവയുടെ പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അച്ഛനെയും മകളെയും പുകഴ്ത്തി നിരവധി കമന്റുകള്‍ വരുന്നുണ്ട്. ജികെബിയുടെ വരികള്‍ക്ക് ധിബു നെനാന്‍ തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കനാ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (22 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (38 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (48 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends