അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നത് പോലെയാണ്; പ്രതിഫലമായി തരുന്നത് പ്രസാദം പോലെ വാങ്ങും: പ്രകാശ് രാജിന്റെ ഹൃദയം കീഴടക്കിയ ആ സംവിധായകൻ ...
മണിരത്നത്തേക്കുറിച്ച് വാചാലനായി നടൻ പ്രകാശ് രാജ്. ഒരു മാധ്യമത്തിന് നല്കയ അഭിമുഖത്തിലാണ് തരാം മനസ് തുറന്നത്. സിനിമയല്ലാതെ മറ്റൊന്നും മണിരത്നത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് അമ്പലത്തിൽ പോകുന്നതു പോലെയാണ്. പ്രതിഫലത്തേക്കുറിച്ച് സംസാരിക്കാറില്ല. മണിരത്നം തരുന്നത് വാങ്ങും. തനിക്കത് പ്രസാദം പോലെയാണ്. തനിക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ മണിരത്നം തന്നെ സമീപിക്കാറുള്ളു, അദ്ദേഹം പറയുന്നു.
മണിരത്നം ചിത്രമായ ചെക്ക ചിവന്ത വാനത്തില്‍ ഗ്യാങ്സ്റ്ററിന്റെ വേഷമാണ് ചിത്രത്തില്‍ പ്രകാശ് രാജിന്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണമായിരുന്നു. അരവിന്ദ് സ്വാമി, ചിമ്ബു, വിജയ് സേതുപതി, അരുള്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതിക, അതിഥി റാവു, ഐശ്വര്യ ലക്ഷ്മി, ഡയാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
സേനാപതി എന്ന ഗ്യാങ്സ്റ്ററിന്റേയും അദ്ദേഹത്തിന്റെ മക്കളായ വരദന്, ത്യാഗു, എതി എന്നിവരുടേയും കഥയാണ് ചിത്രം പറയുന്നത്. സേനാപതിയെ പ്രകാശ് രാജും മക്കളായ വരദന്, ത്യാഗു, എതി എന്നിവരെ യഥാക്രമം അരവിന്ദ് സ്വാമി, അരുള്‍ വിജയ്, ചിമ്ബു എന്നിവരും അവതരിപ്പിക്കുന്നു. വരദന്റെ സുഹൃത്തായ റസൂല്‍ എന്ന പോലീസ് ഓഫീസറുടെ വേഷമാണ് വിജയ് സേതുപതിക്ക്.
https://www.facebook.com/Malayalivartha