Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ് മണി കഴിഞ്ഞാല്‍ അഭിനയം വരില്ലെന്ന് ചില നടിമാര്‍, രാവിലെ നേരത്തേ എത്താന്‍ പറഞ്ഞാല്‍ ഇവരെല്ലാം റെഡി

03 SEPTEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

നല്ലനടിമാരാണെങ്കിലും പലവിധമാണ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും തലവേദന സൃഷ്ടിക്കുന്നത്. പലരും നല്ല പ്രതിഫലം വാങ്ങുകയും സമയത്തിന് ലൊക്കേഷനില്‍ വരാതിരിക്കുകയും ചെയ്യുന്നു എന്നത് പണ്ടേയുള്ള പരാതിയാണ്. പുതിയ നടിമാര്‍ അങ്ങനെയല്ല സമയത്തിന് വരും. എന്നാല്‍ വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ അഭിനിക്കില്ല. അതിന് ശേഷം മൂഡ് പോകുമെന്നാണ് ഇവര്‍ പറയുന്ന വാദം. പലപ്പോഴും അഞ്ച് മണി മുതല്‍ ഏഴ് മണി വരെ പ്രത്യേക ലൈറ്റുള്ളതിനാല്‍ ആ സമയത്ത് വേഗത്തിലാണ് ചിത്രീകരണം നടക്കുക. അതിനിടെ മൂഡില്ലെന്ന കാരണം പറഞ്ഞ് ഷൂട്ടിംഗ് ഉപേക്ഷിച്ചാല്‍ നിര്‍മാതാവിന് ഭീമമായ നഷ്ടമാണ് സംഭവിക്കുക. 

ഓവിയ, ലക്ഷ്മിമേനോന്‍, സോണിയ അഗര്‍വാള്‍ എന്നിവരോട് ആറ് മണിക്ക് ശേഷം ചിത്രീകരണമുണ്ടെന്ന് പറഞ്ഞാല്‍ മുഖംകറുക്കും. ഇത് മനസിലാക്കിയ സംവിധായകരില്‍ പലരും ഇവരെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കാറില്ല. ഇവരോടൊക്കെ രാവിലെ ഏഴ് മണിക്ക് സെറ്റിലെത്തണമെന്ന് ആവശ്യപ്പെട്ടാല്‍ കൃത്യസമയത്ത് എത്തും. അതിനാലാണ് പല സംവിധായകരും വാശിപിടിക്കാത്തത്. പുതുമുഖനടിമാരില്‍ പലരും കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ വൈകുന്നേരം ആറ് മണിക്ക് ശേഷം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിക്കും. ഇത് അംഗീകരിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയിലാണ് ഇവരടക്കമുള്ള ചില പുതുമുഖ നടിമാര്‍. 

നടന്‍മാരുടെ കാര്യം പറയുകയേ വേണ്ട. തിരക്ക് കൂടുതലുള്ള നടന്‍മാര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കും. നടന്‍ വടിവേലു അഞ്ച് മണിക്ക് ശേഷം അഭിനയിക്കാറില്ല. ദിവസം ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്. അത് വൈകുന്നേരം കിട്ടിയിരിക്കണം. അല്ലെങ്കില്‍ പ്രശ്‌നമാണ്. അതേസമയം നായക നടന്‍മാര്‍ അങ്ങനെയല്ല. സംവിധായകന്‍ പറയുന്ന സമയത്ത് എത്തും. രാത്രി വൈകിയും അഭിനയിക്കാന്‍ തയ്യാറാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും പക്കാ പ്രൊഫഷണലായ ആര്‍ട്ടിസ്റ്റുകള്‍ തീരെ കുറവാണ്. ആമീര്‍ഖാനൊക്കെ സംവിധായകന്‍ പറയുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്നേ എത്തും. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends