പോലീസ് വേഷത്തിൽ നിറഞ്ഞാടി ചിയാൻ വിക്രം; വിമര്‍ശനങ്ങളെ കാറ്റിൽ പറത്തി സാമി സ്ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
കോളിവുഡ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ സാമി സ്ക്വയറിന്റെ പുത്തന്‍ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. ചിത്രം അനൗണ്‍സ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് പുത്തന്‍ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതുടെ വരെ 13 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്. ആദ്യം പുറത്തിറങ്ങിയ സാമി സ്ക്വയറിന്റെ ട്രെയിലര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗമാണ് സാമി സ്ക്വയര്‍. 2003ലാണ് സാമി റിലീസ് ചെയ്തത്.ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ പ്രഭു, ബോബി സിംഹ, ഐശ്വര്യ രാജേഷ്, ജോണ്‍ വിജയ്, സൂരി തുടങ്ങി വന്‍താരങ്ങളാണ് അണിനിരക്കുന്നത്.
ദേവി ശ്രീ പ്രസാദാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha