Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0' യുടെ ടീസര്‍ ഇറങ്ങി ; നവംബര്‍ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും

13 SEPTEMBER 2018 02:38 PM IST
മലയാളി വാര്‍ത്ത

ആരാധകർ ആകാംഷയോടെ കാത്തിരുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0' യുടെ ടീസര്‍ ഇറങ്ങി. ശങ്കർ സംവിധാനം ചെയ്ത ചിത്രം 'യന്തിരന്‍' സിനിമയുടെ രണ്ടാം ഭാഗമാണ്. പൂര്‍ണമായും 3ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ '2.0' ല്‍ വിഎഫ്‌എക്സിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3000 ടെക്നിഷ്യന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന വിഎഫ്‌എക്സ് വിസ്മയമാണ് '2.0' .

മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് ലോകത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമകാരികളായി അവ മാറുന്നതിനെയും കുറിച്ചാണ് സിനിമ. ഈ ലോകം മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല എന്നര്‍ത്ഥം വരുന്ന ടാഗ്‌ലൈനാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്സണ്‍ ആണ് ചിത്രത്തിലെ നായിക. സുധാന്‍ഷു പാണ്ഡെ, ആദില്‍ ഹുസൈന്‍, മലയാളി താരങ്ങളായ റിയാസ് ഖാന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നീരവ് ഷാ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എ.ആര്‍.റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. വിഷ്വല്‍ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹനും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വ്വഹിക്കും. 543 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

രജനീകാന്ത് റോബോട്ട് ആയ യന്തിരൻ ഇന്ത്യയാകെ വൻ വിജയമായിരുന്നു. അന്ന് തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ശങ്കർ പറഞ്ഞിരുന്നു. നവംബര്‍ 29നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെമ്ബാടുമുള്ള 10000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (7 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends