തരംഗം തീർക്കാൻ വീണ്ടും ചിയാൻ വിക്രം ; വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ന്റെ ഗാനം യുട്യൂബിൽ സൂപ്പർ ഹിറ്റ്
വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ന്റെ ഗാനം യുട്യൂബിൽ സൂപ്പർ ഹിറ്റ്. 15 കൊല്ലങ്ങൾക്ക് ശേഷം സാമി എന്ന ബ്ലോക്ക്ബസ്റ്റർ പടത്തിന്റെ രണ്ടാം ഭാഗം സ്വാമി സ്ക്വൊയറിൽ യുട്യൂബിൽ ട്രെൻഡിങ് ആയ ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ചിയാൻ വിക്രമും കീർത്തി സുരേഷുമാണ്.അവർ തന്നെയാണ് പുതു മെട്രോ റയിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദാണ്.
2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് നിർമാണം. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്രഭു, ബോബി സിംഹ, ജോൺ വിജയ്, സൂരി തുടങ്ങി വൻതാരങ്ങളാണ് അണിനിരക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha