Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കീർത്തിസുരേഷിന്‌ മുന്നറിയിപ്പുമായി ശ്രീറെഡ്ഡി; ഈ ചിരി അധികനാൾ കാണില്ല... വാക്കുകൾ അറംപറ്റുമോയെന്ന് ചോദിച്ച് ആരാധകർ...

27 SEPTEMBER 2018 01:21 PM IST
മലയാളി വാര്‍ത്ത

പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ ശ്രീറെഡ്ഡി കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കീര്‍ത്തി -വിശാല്‍ താരജോഡികള്‍ ഒന്നിക്കുന്ന സണ്ടക്കോഴി-2വിന്റെ പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്.

പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡി വിഷയത്തില്‍ വിശാലിന്റെ നിലപാട് മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു. ‘ഈ വിവാദങ്ങള്‍ക്കെല്ലാം ഒടുവിലും അവര്‍ക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ലൊരു കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അതിനെ കാണേണ്ടത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തില്‍ അവരോടൊപ്പം അഭിനയിക്കുന്നത് അവര്‍ വളരെയേറെ ശ്രദ്ധിച്ചായിരിക്കും അഭിനയിക്കുന്നത്. അവരില്‍ നിന്ന് രക്ഷ നേടാന്‍ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കും, ശ്രീറെഡ്ഡി വച്ചിട്ടില്ലെങ്കില്‍ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷന്‍ സ്വാഭാവികമായും വന്നുകൊള്ളും’ എന്നായിരുന്നു വിശാലിന്റെ മറുപടി. കീര്‍ത്തിയുള്‍പ്പടെയുള്ളവര്‍ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്.


‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടതിന് ശേഷം കീര്‍ത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു…വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്…ശ്രീറെഡ്ഡി കുറിച്ചു.

നേരത്തെ നാനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിക്കെതിരേ വിശാല്‍ രംഗത്ത് വന്നിരുന്നു. ഒരാളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍, തെളിവുകള്‍ കൂടി നിരത്തണമെന്നും ഇതേവരെ ശ്രീറെഡ്ഡി തെളിവുകള്‍ ഒന്നും കാണിച്ചിട്ടില്ലെന്നും ഇത്രയും പറഞ്ഞതു കൊണ്ട് താനായിരിക്കും അവരുടെ അടുത്ത ഇരയെന്നും വിശാല്‍ പറഞ്ഞിരുന്നു. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends