Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ധനുഷ് നായകനായ അനേകനിലെ നായികയെ പാട്ട് ചിത്രീകരണത്തിനിടെ ഇഴുകിച്ചേർന്ന് നിന്ന് അപമാനിച്ചു; ആസ്വദിക്കാൻ പറഞ്ഞ് സംവിധായകനും! മീ ടൂ ക്യാമ്പയ്‌നിൽ അമെയ്‌രാ ദസ്തൂർ...

11 OCTOBER 2018 02:28 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമെയ്‌രാ ദസ്തൂർ. ഒരു സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ ഇ മെയില്‍ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്ബോള്‍ ഈ പദവിക്ക് അവരുടെ പ്രവര്‍ത്തിയില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നേ തനിക്ക് ഇപ്പോള്‍ പറയാനാകു. സിനിമയിലെ അതിശക്തരായതിനാല്‍ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു.

ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടന്‍ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയില്‍ തന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാന്‍ പോലും കൂട്ടാക്കിയില്ല. എന്നാല്‍ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4-5 മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് നടനെ അവഗണിച്ചതിന് അമെയ്‌രയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. മറ്റൊരു സിനിമയുടെ സെറ്റില്‍ ഓരോ ദിവസവും സംവിധായകന്‍ തന്നോട് അലറുകയും യാചിക്കുകയും ചെയ്യുമായിരുന്നു.

ചില ദിവസങ്ങളില്‍ നന്നേ പുലര്‍ച്ചേ സെറ്റിലേക്ക് വിളിക്കപ്പെട്ടു. 12-13 മണിക്കുറുകള്‍ വാനിറ്റി വാനില്‍ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിച്ചു ഇന്നു ഷൂട്ട് ചെയ്യാന്‍ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയിച്ചു. 16 ാം വയസ്സില്‍ മോഡലിംഗിലൂടെ രംഗത്ത് വന്ന അമെയ്‌ര ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷന്‍ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുണ്‍ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2013 ല്‍ പ്രതീക് ബാബ്ബര്‍ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അമെയ്‌ര ഇമ്രാന്‍ഹഷ്മി നായകനായ മിസ്റ്റര്‍ എക്‌സ്, സെയ്ഫ് അലി ഖാന്റെ കാലാകാന്തി, ജാക്കിചാനും സോനുസൂദും നായകന്മാരായ കുംഗ് ഫൂ യോഗ തുടങ്ങി സിനിമകളിലും അഭിനയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (9 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (31 minutes ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (40 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (55 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (1 hour ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (1 hour ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (8 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (9 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

Malayali Vartha Recommends