ദീപാവലി ആഘോഷമാക്കാൻ 'സർക്കാർ'; വിജയ് ചിത്രം സർക്കാരിന്റെ ട്രെയ്ലർ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം സർക്കാരിന്റെ ട്രെയ്ലർ പുറത്ത് . പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളി ട്രെയ്ലർ സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എ ആര് മുരുഗദോസാണ് .സർക്കാർ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലുള്ള കഥാപാത്രമാണ് വിജയ്യുടെതെന്ന് സംവിധായകൻ എ ആര് മുരുഗദോസ് പറഞ്ഞിരുന്നു . അതേസമയം തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് ഡബ്ബിംഗ് ജോലികള്‍ ഉടൻ ആരംഭിക്കും.
ചിത്രം ദിപാവലിക്ക് ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക. എ ആര് റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി ശരത്കുമാര് ആണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര് മുരുഗദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha