കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി; സംഭാവന നൽകുമെന്ന പ്രഖ്യാപനവുമായി നടൻ സൂര്യ, പുതിയ സിനിമ ഓൺലൈൻ റിലീസിനെത്തുമ്പോൾ സഹായഹസ്തവുമായി സൂര്യ

ലോകം മുഴുവനും കോറോണയിൽ വലയുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ജീവിതം വഴിമുട്ടി ഒരു നേരത്തെ ആഹാരത്തിനുപോലും ഒരു വഴിയുമില്ലാതെ കഴിയുന്ന നിരവധിപേർ ഉണ്ട്. ഇപ്പോഴിതാ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ രംഗത്ത്. പുതിയ ചിത്രം 'സൂരറൈ പോട്ര്' ഒ.ടി.ടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് തുക നൽകുന്നത് തന്നെ.
അതേസമയം കോവിഡ് സാഹചര്യവും ലോക് ഡൗണും കണക്കിലെടുത്താണ് 'സൂരറൈ പോട്ര്' ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തിയറ്റർ ഉടമകളും ആരാധകരും മനസിലാക്കണമെന്നും സൂര്യ പത്രക്കുറിപ്പിൽ പറയുകയുണ്ടായി. അതോടൊപ്പം തന്നെ തിയറ്റർ റിലസിന് വേണ്ടി രണ്ട് ചിത്രങ്ങൾ ചെയ്യുന്നുണ്ട്.
മറ്റൊരു പ്രത്യേകത എന്നത് മലയാളി താരം അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. സൂരറൈ പോട്ര് സുധി കോങ്ക്രയാണ് സംവിധാനം ചെയ്യുന്നത്. എയർ ഡെക്കാൺ വിമാന സർവീസസ് സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണിത്. എന്തായാലും സൂര്യയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ എങ്കിലും സൂര്യയുടെ ഇത്തരത്തിലുമ്മ സഹായം ഏറെ ആശ്വാസം നൽകുകയാണ്.
https://www.facebook.com/Malayalivartha


























