മരിക്കുന്നതിന് തൊട്ട് മുൻപ് ഹോട്ടൽ മുറിയിലെ വാക്ക് തർക്കം; ആ പാടുകള്‍ ചിത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.. ചോദ്യങ്ങൾ ഇനിയും ബാക്കി

പ്രശസ്ത തമിഴ് സീരിയൽ താരം വി ജെ ചിത്രയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ലെന്നും സംഭവം ആത്മഹത്യയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മൃതദേഹം ചെന്നൈ കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ട് ഡോക്ടർമാരുടെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം. ആത്മഹത്യയാണെന്നും സില്‍ക്ക് സാരിയില്‍ തൂങ്ങിയെന്ന നിഗമനത്തിലാണു പൊലീസ്.പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. മുഖത്തുണ്ടായ മുറിവുകള്‍ മരണ വെപ്രാളത്തിൽ ഉണ്ടായതാണെന്നു സര്‍ജന്‍ പൊലീസിനെ അറിയിച്ചു.
ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേമന്ദിനെതിരെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഹേമന്ദ് മകളെ മർദ്ധിച്ച് കൊലപ്പെടുത്തിയതാണെന്നും മകളുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ചിത്രയുടെ മാതാവ് വിജയ കാമരാജ്ആവശ്യപ്പെട്ടിരുന്നു. മരണം കൊലപാതകമാണെന്നു ചിത്രയുടെ കുടുംബം ആരോപിച്ചു.
കില്‍പോക് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ ഉച്ചയോടെയാണു കോട്ടൂര്‍പുരത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനു പേര്‍ ആദരാഞ്ജലിയുമായി വീട്ടിലെത്തി
കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നു.അതിനിടെ, ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരിക്കുന്നതിനുമുമ്പ് ചിത്രയും ഹേമന്ദും തമ്മിൽ വാക് തർക്കമുണ്ടായതായാണ് വിവരം. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് അസ്വസ്ഥയായാണ് ചിത്ര മുറിയിൽ തിരിച്ചെത്തിയതെന്നാണ് ഹേമന്ദിന്റെ മൊഴി.ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളും ചിത്രയുടെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർ.ഡി.ഒ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേമന്ത് മൊഴി നൽകിയതായി സൂചനയുണ്ട്. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. തമിഴിലെ ജനപ്രിയ സീരിയിൽ പാണ്ഡ്യൻ സ്റ്റോഴ്സിൻ്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലിൽ മടങ്ങിയെത്തിയത്.പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്റത്ത്പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ തൊട്ടുമുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചിരുന്നു.
ലൊക്കേഷനിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകൾക്കകം ആത്മഹത്യ ചെയ്തതറിഞ്ഞ വാർത്തയുടെ ഞെട്ടലിലാണ് തമിഴ് സീരിയൽ ലോകം
"
https://www.facebook.com/Malayalivartha