Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജന്മദിനത്തില്‍ 'കാതല്‍' സന്ധ്യ അമ്മയായി; കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു

28 SEPTEMBER 2016 12:57 PM IST
മലയാളി വാര്‍ത്ത

ഇരട്ടസന്തോഷത്തിന്റെ നെറുകയില്‍. 'കാതല്‍' സിനിമയിലൂടെ സിനിമാരംഗത്തേക്ക് എത്തിയ സന്ധ്യ സൈക്കിള്‍, ട്രാഫിക്, വേട്ട എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. സെപ്തംബര്‍ 27നായിരുന്നു
താരത്തിന്റെ പിറന്നാള്‍. അതേ ദിവസം കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കാതല്‍ സന്ധ്യയുടെ വിവാഹം. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. സന്ധ്യയുടെ അടുത്ത സുഹൃത്തും തമിഴ് നടിയുമായ സുജ വരുണിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞുമൊത്തുള്ള സന്ധ്യയുടെ ചിത്രവും സുജ പങ്കുവെച്ചു.
ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യയും ഐടി ബിസിനസ് സ്ഥാപന ഉടമയുമായ വെങ്കിട് ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ആര്‍ഭാടമായി നടത്താനുദ്ദേശിച്ച കല്യാണം പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. ക്ഷണക്കത്തും വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തയാറാക്കി കാത്തിരിക്കുന്നതിനിടെ ചെന്നൈയില്‍ പ്രളയമായി.
വടപളനിയിലെ ആറാംനിലയിലെ ഫഌറ്റില്‍ കാതല്‍ സന്ധ്യയുടെ കുടുംബം കുടുങ്ങിപ്പോയി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട അശോക് നഗറിലെ വെങ്കട്ട് ചന്ദ്രശേഖരന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതായി.
വിവാഹാവശ്യത്തിനുള്ള സാധനങ്ങളുമായി കാറില്‍ കയറിയപ്പോള്‍ എന്‍ജിനൊപ്പം വെള്ളം. ഒടുവില്‍ പണം കൊടുത്ത് കാര്‍ അര കിലോമീറ്ററോളം തള്ളി നീക്കി വെള്ളമില്ലാത്ത സ്ഥലത്തെത്തി സ്റ്റാര്‍ട്ടാക്കി. ബസ് വാടകയ്ക്ക് വിളിച്ച് ഇരു കുടുംബങ്ങളും അര്‍ധരാത്രിയോടെ പുറപ്പെട്ടു. അങ്ങനെ ഗുരുവായൂരെത്തിയായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന്റെ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends