Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇളയരാജ തീരുമാനത്തില്‍ നിന്നും പിന്‍മാറണം.. 'ഇളയരാജയ്ക്ക് പണത്തോട് ആര്‍ത്തി : രൂക്ഷ വിമര്‍ശനവുമായി സഹോദരന്‍'

21 MARCH 2017 04:04 PM IST
മലയാളി വാര്‍ത്ത

ഇളയരാജയ്ക്ക് പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണെന്ന് സഹോദരന്‍ ഗംഗൈ അമരന്‍. പൊതുവേദികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ നിന്ന് വിലക്കി ചിത്രയ്ക്കും എസ്.പി.ബാലസുബ്രഹ്മമണ്യത്തിനും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗംഗൈ അമരന്‍ രൂക്ഷ വിമര്‍ശനവുമായെത്തിയിരിക്കുന്നത്.സംഗീതത്തെ വെറും കച്ചവടമാക്കിക്കൊണ്ടുള്ള രാജയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികളിലൂടെ രാജയുടെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് പ്രകടമാകുന്നതെന്നുമാണ് അമരന്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പാടനാണ് സംഗീതസംവിധായകര്‍ സംഗീതം ഒരുക്കുന്നത്. ജനങ്ങള്‍ക്ക് പാടാനും ആസ്വദിക്കാനുമുള്ള ഗാനങ്ങള്‍ മറ്റുള്ളവര്‍ പാടരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല. അത് പുതുതലമുറക്കാര്‍ പാടുന്നത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അമരന്‍ പറയുന്നു.ആളുകള്‍ പറയുന്നത് കേട്ട് ബുദ്ധിയില്ലാതെ ഇളയരാജ ഓരോന്നും ചെയ്തു കൂട്ടുകയാണെന്നും അത് ഒരിക്കലും അംഗീകരിച്ച് തരാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയ്ക്കിടെയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ് എസ്.പി.ബിയ്ക്കു ലഭിക്കുന്നത്. പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് തന്റെ ഗാനങ്ങള്‍ പൊതുവേദികളില്‍ പാടരുതെന്ന് രാജ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ തന്നെ ഇനി മുതല്‍ ഇളയരാജയുടെ ഗാനങ്ങള്‍ താന്‍ പാടില്ലെന്ന് എസ്.പി.ബി അറിയിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 minute ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (17 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (41 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (50 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends