Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തിരന്‍ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ശങ്കര്‍ മാപ്പ് പറഞ്ഞു

22 MARCH 2017 05:36 PM IST
മലയാളി വാര്‍ത്ത

ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2വിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധം നടത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച ശങ്കറിന്റെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പത്രസമ്മേളനം നടത്തി ശങ്കര്‍ മാപ്പു പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. ദേശീയപത്രത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കുപോകുന്നതിനിടെയാണ് ഷൂട്ടിങ് നടക്കുന്നതുകാണുന്നത്. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഷൂട്ടിങ്. എന്നാല്‍ നിയമപ്രകാരം പൊതുനിരത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ആറുമണി വരെയെ ഷൂട്ടിങ് പാടുള്ളൂ എന്നാണ് നിയമം.
ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഷൂട്ടിങ് നടത്തരുതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ഇവരെ ബൗണ്‍സേര്‍സിനെ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
എന്നാല്‍ തന്റെ അറിവോടെയല്ല ഇത് നടന്നെന്നും ഇങ്ങനെയൊക്കെ നടന്നതില്‍ താന്‍ മാപ്പു പറയുന്നുവെന്നും ശങ്കര്‍ പത്രസമ്മേളനം നടത്തി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 minute ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (17 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (41 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (50 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends