Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് സഹ നടി വേഷങ്ങളിലൂടെ ശ്രദ്ധേയായ ലേഖ വാഷിങ്ടണ്‍

24 MARCH 2017 04:37 PM IST
മലയാളി വാര്‍ത്ത

അവസരങ്ങള്‍ക്കായി ആരുടെയും കൂടെ കിടക്കുന്ന നായികമാരുണ്ടാവും. എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. സംവിധായകരുടെയും സൂപ്പര്‍താരങ്ങളുടെയും ഇത്തരം അതിമോഹങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ നായികമാരുമുണ്ട്. കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് സമീപകാലത്ത് പല പ്രമുഖ നായികമാരും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ സഹ നടി വേഷങ്ങളിലൂടെ ശ്രദ്ധേയായ ലേഖ വാഷിങ്ടണ്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറയുന്നു.

ഒരു തമിഴ് സംവിധായകന്‍ എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു റോള്‍ ഓഫര്‍ ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറില്‍ ഒരു റൈഡ് പോയി. കാറില്‍ വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം. ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലായഎങ്കിലും, 'ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തില്‍ ഞാന്‍ നന്നായി അഭിനയിക്കും' എന്ന് ലേഘ പറഞ്ഞത്രെ. വീണ്ടും സംവിധായകന്‍ അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാന്‍ എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ലേഘ മറുപടി കൊടുത്തു. നടിയില്‍ നിന്ന് ഇത്തപമൊരു മറുപടി സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നില്ല.

തുടര്‍ന്ന് അദ്ദേഹം എനിക്ക് പലതും ഓഫര്‍ ചെയ്തു. സിനിമയില്‍ നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫര്‍ എനിക്ക് വേണ്ടായിരുന്നു. ഇനി ഞാന്‍ ആ സിനിമ ചെയ്താല്‍ ലൊക്കേഷനിലുണ്ടാകാന്‍ പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോര്‍ത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.

എനിക്ക് പകരം ആ ചിത്രത്തില്‍ മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെര്‍ഫക്ട് മരണമാണ്. കര്‍മ്മഫലം കിട്ടും- ലേഖ പറഞ്ഞു.

വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലര്‍ ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേന്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധയമായി. വേദം, വാ, കല്യാണ സമയല്‍ സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (18 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (42 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends