Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവേശത്തില്‍ നിവിന്റെ ആരാധകര്‍, നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലര്‍ എത്തി

26 NOVEMBER 2017 11:29 AM IST
മലയാളി വാര്‍ത്ത

മാസ്സ് ടീസര്‍ കൊണ്ടും പോസ്റ്ററുകളും കൊണ്ട് നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ആരാധകര്‍ക്ക് ആവേശമാണ്.ആ ആവേശത്തിന് ശക്തി പകര്‍ന്ന് ഇതാ ഇപ്പോള്‍ റിച്ചിയുടെ ട്രെയ്‌ലറും.കിടിലന്‍ മാസ്സ്, രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമാണ് റിച്ചിയെ വേറിട്ടതാക്കുന്നത്. 'റിച്ചി' ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തും.

റിച്ചിയുടെ ചിത്രത്തിലെ പുതിയ ഗാനം എത്തി.നിവിന്റെ ആദ്യ മുഴുനീള തമിഴ് ചിത്രമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.തായയെ തേടി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.വേല്‍മുരുഗന്റെ വരികള്‍ക്ക് അജനീഷ് ലോക്‌നാഥാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിജയ് യേശുദാസ്, സി ആര്‍ ബോബി, ശങ്കര്‍ മഹാദേവന്‍, വാണി ഹരികൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരത്തിലൂടെയാണ് നിവിന്‍ പോളി തമിഴിലെത്തുന്നത്. മലയാള ചിത്രം പ്രേമം തമിഴ് നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 200 ദിവസത്തിലധികം ചെന്നൈയിലെ തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. 

നിവിന്‍ പോളിയുടെ ഓണച്ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തമിഴ്‌നാട്ടില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ റിച്ചിയേക്കുറിച്ചും നിവിന്‍ പോളിക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 minute ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (7 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (15 minutes ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (31 minutes ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (38 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (1 hour ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (1 hour ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (1 hour ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends