Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

മോഹന്‍ലാലിനെ സ്വപ്നംകണ്ടെഴുതിയ തിരക്കഥയിൽ നായകനായത് കമല്‍ഹാസന്‍ ; സിനിമകള്‍ക്ക് പിന്നിലെ ഒരു നഷ്ട്ട കഥ ഇങ്ങനെ

04 DECEMBER 2017 01:38 PM IST
മലയാളി വാര്‍ത്ത

ചില സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ ചിലരുടെ നഷ്ടത്തിന്റെ കഥകളുണ്ടാകും. പല കാരണങ്ങള്‍ കൊണ്ടും തങ്ങള്‍ മാറ്റി വച്ച ചിത്രം മറ്റൊരാളുടെ സൂപ്പര്‍ ഹിറ്റായി മാറുന്നത് കാണുമ്പോഴുള്ള നഷ്ടബോധം. നമ്മുടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കുമുണ്ട് കരിയറില്‍ അത്തരം ചില നഷ്ടങ്ങള്‍.

മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ മോഹന്‍ലാല്‍ ചിത്രം മമ്മൂട്ടിയുടെ നഷ്ടമാണ്. സുരേഷ് ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ഏകലവ്യനും പൃഥ്വിരാജിന്റെ മെമ്മറീസും മമ്മൂട്ടി ഒഴിവാക്കിയവയാണ്. മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാലിനുണ്ട് നഷ്ടങ്ങള്‍. തമിഴിലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഇത്തരത്തില്‍ മോഹന്‍ലാലിന് കൈവിട്ട് പോയത്.

തമിഴില്‍ നിന്നും മോഹന്‍ലാലിനെ തേടിയെത്തിയ സിനിമയില്‍ പിന്നീട് നായകനായത് കമല്‍ഹാസനായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ എന്ന മലയാളികള്‍ക്കും പ്രിയങ്കരനായ ഗൗതം മേനോന്റെ ചിത്രമാണ് മോഹന്‍ലാലില്‍ നിന്നും കമല്‍ഹാസനിലേക്ക് എത്തിയത്.

തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വേട്ടയാട് വിളയാട് എന്ന ചിത്രമാണ് മോഹന്‍ലാലില്‍ നിന്നും കമല്‍ഹാസനിലേക്ക് എത്തിയത്. ഗൗതം മേനോന്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് തന്റെ പ്രിയ നടനായി മോഹന്‍ലാലിനെ മനസില്‍ കണ്ടായിരുന്നു.കമല്‍ഹാസനെ നായകനാക്കി വേട്ടയാട് വിളയാട് എന്ന ചിത്രം തമിഴിലാണ് പുറത്ത് വന്നത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കാനായിരുന്നു ഗൗതം മേനോന്‍ പദ്ധതിയിട്ടിരുന്നത്. 2006ലായിരുന്നു വേട്ടയാട് വിളയാട് പ്രേക്ഷരിലേക്ക് എത്തിയത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഗൗതം മേനോന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. പൂര്‍ണമായ തിരക്കഥയുമായി എത്താനായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അപ്രിതീക്ഷിതമായ ട്വിസ്റ്റുകളായിരുന്നു പിന്നീട് നടന്നത്.ഇതിനിടെ കമല്‍ഹാസനെ കണ്ട് കഥ പറയാനുള്ള അവസരം ഗൗതം മേനോന് ലഭിച്ചു. പച്ചക്കിളി മുത്തച്ചരം എന്ന ചിത്രത്തിന്റെ കഥയായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. കമലിന് ആ കഥ അത്രയ്ക്കങ്ങ് ബോധിച്ചില്ല. പിന്നീട് ശരത് കുമാറായിരുന്നു പച്ചക്കിളി മുത്തച്ചരത്തില്‍ നായകനായത്.

പച്ചക്കിളി മുത്തച്ചരം കമലിന് ബോധിക്കാതെ വന്നതോടെ ഗൗതം മേനോന്‍ വേട്ടയാട് വിളയാടിന്റെ കഥ അദ്ദേഹത്തോട് പറഞ്ഞു. ആ കഥ ഇഷ്ടപ്പെട്ട കമല്‍ഹാസന്‍ ആ സിനിമയുമായി മുന്നോട്ട് പോകാം എന്ന് അറിയിക്കുകയായിരുന്നു. പിന്നീട് അധികം വൈകാതെ വേട്ടയാട് വിളയാട് യാഥാര്‍ത്ഥ്യമായി.അടുത്ത വര്‍ഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഗൗതം മേനോന്‍. അതിനായി മോഹന്‍ലിലനെ കണ്ട് കഥ പറയുകയും ചെയ്തു. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളേയും അദ്ദേഹം സമീപിച്ചിട്ടുണ്ട്. ഇക്കുറി മോഹന്‍ലാല്‍ ഗൗതം മേനോന് കൈകൊടുക്കുമോ എന്ന് കാത്തരിക്കുകയാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (8 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends