ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രകാശ് രാജിന്റെ ചോദ്യങ്ങൾ
ഹിമാചൽ പ്രദേശ് തിരിച്ചു പിടിച്ചും ഗുജറാത്ത് നിലനിർത്തി ബിജെപി മികച്ച വിജയം നേടിയതിനു തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചും മോദിക്കെതിരെ ചില വലിയ ചോദ്യങ്ങളുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജ് ചോദ്യങ്ങൾ ഉന്നയിച്ചത്.
ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ് എന്നൊരു ഹാഷ് ടാഗുമുണ്ട്. പ്രിയ പ്രധാനമന്ത്രി അഭിനന്ദനം. ഒരു നിമിഷം ചിന്തിക്കൂ, നിങ്ങൾ ശരിക്കും സന്തോഷവാനാണോ? വിഭജനത്തിന്റെ രാഷ്ട്രീയം വിലപോകില്ലെന്നും ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങള്നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയണമെന്നും പ്രകാശ് രാജ് ആവശ്യപ്പെടുന്നു.
വികസനത്തിന്റെ തേരിലേറി താങ്കൾ അവകാശപ്പെട്ടിരുന്ന 150 സീറ്റുകൾ എവിടെയെന്നും പ്രകാശ് രാജ് ചോദിക്കുന്നു. ഗ്രാമീണ മേഖലയിൽ വലിയ പ്രശ്നങ്ങൾ രാജ്യം അഭിമുഖികരിക്കുന്നുണ്ടെന്നും അവഗണിക്കപ്പെട്ട കർഷകരുടെ രോദനം നിങ്ങൾ കേൾക്കുമോയെന്നും പ്രകാശ് രാജ് ചോദിക്കുന്നു.
ഇന്ത്യയിലെ ഉള്‍നാടുകളിലാണ് പ്രശ്നങ്ങള്ഉള്ളതെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ പ്രതിഷേധമാണ് ബിജെപിയുടെ വോട്ട് കുറയാന്കാരണമെന്നും പ്രകാശ് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha