ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുൻപ് രജനി സാർ വന്നു, അതിനു മുൻപ് എംജിആർ വന്നു;സിനിമ ആരുടേയും കുടുംബ സ്വത്തല്ല യുവാക്കളെ സിനിമയിലേക്ക് സ്വാഗതം ചെയ്ത് വിജയ് സേതുപതി

തമിഴകത്തിന്റെ മനം കവർന്ന താരമായാണ് വിജയ് സേതുപതി വളർന്നു വന്നത്. സിനിമയെ കച്ചവടമായല്ല ജീവിതമായാണ് മക്കൾ സെൽവൻ വിജയ് സേതുപതി കാണുന്നത്. അത്കൊണ്ട് തന്നെ സിനിമ ഒരാളുടേയും കുടുംബ സ്വത്തല്ലെന്നു പറഞ്ഞിരിക്കുന്നു വിജയ്.
ചെന്നൈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിജയ് സേതുപതി സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. സിനിമ ഒരാളുടെയും അച്ഛന്റെ വീട്ടിലെ സ്വത്തൊന്നുമല്ല. ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുൻപ് രജനി സാർ വന്നു, അതിനു മുൻപ് എംജിആർ വന്നു. ആർക്കു വേണമെങ്കിലും സിനിമയിൽ വരാം. ഇവിടെ വന്നാൽ എല്ലാവരും ഒന്നുപോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ. സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ്- വിജയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























