വാഹനാപകടത്തിൽ മരിച്ച ആരാധകന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് തമിഴ് സൂപ്പർതാരം
തന്റെ കടുത്ത ആരാധകനായ വിനോദ് കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതായിരുന്നു കാര്‍ത്തി. വിനോദിന്റെ മരണം കാര്‍ത്തിയേയും അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചു. കാര്‍ ആക്സിഡന്റിനെ തുടര്‍ന്നാണ് 27 വയസ്സുകാരനായ വിനോദ് കുമാര്‍ മരണപ്പെട്ടത്.
കാര്‍ത്തി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ തിരുവിണ്ണ്വാമല ഡിസ്ട്രിക് ഹെഡായിരുന്നു വിനോദ്. വിനോദിനൊപ്പം ഫാന്‍സ് അസോസിയേഷനിലെ മറ്റ് മൂന്ന് പേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. മരണാ വാര്‍ത്ത അറിഞ്ഞ് കാര്‍ത്തി വിനോദിനെ കാണാന്‍ തിരുവിണ്ണ്വാമലയില് എത്തി.
തന്റെ ജീവനേക്കാളേറെ കാര്‍ത്തിയെ സ്നേഹിച്ചിരുന്നു വിനോദ്. വിനോദിനെ കാണാനെത്തിയ താരം പൊട്ടിക്കരയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആരാധകരോട് വളരെ അടുപ്പം പാലിക്കുന്ന ആളാണ് കാര്‍ത്തി. വിനോദിന്റെ വിവാഹത്തിനും കാര്‍ത്തി എത്തിയിരുന്നു. അന്ത്യകര്മ്മത്തിനും കാര്‍ത്തി പങ്കെടുക്കുമെന്ന് സൂചന.
https://www.facebook.com/Malayalivartha