Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

സാമി 2വിൽ നിന്നും തൃഷയുടെ പിന്മാറ്റത്തിൽ അമ്പരന്ന് തമിഴ് സിനിമാലോകം

10 JANUARY 2018 04:23 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്തെ തമിഴകത്തിന്റെ റാണിയായിരുന്നു തൃഷ . വലിയൊരു ഇടവേളക്ക് ശേഷം ധനുഷ് ചിത്രമായ കൊടിയിലൂടെ ശക്തമായ തിരിച്ച്‌ വരവ് നടത്തിയെങ്കിലും ചിത്രത്തിന്റെ പരാജയം തൃഷയ്ക്ക് തിരിച്ചടിയായി . ഇതിനിടക്കാണ് വിക്രം ചിത്രം സാമിയുടെ രണ്ടാം ഭാഗത്തുനിന്ന് തൃഷ പിന്മാറിയത് തമിഴകത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വിക്രം–തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്ചിത്രം സാമിയുടെ പുതിയ ഭാഗത്തിലും തൃഷയെ തന്നെയായിരുന്നു സംവിധായകൻ നായികയായി തീരുമാനിച്ചിരുന്നത്.

ചിത്രീകരണം തുടങ്ങിയ സിനിമിയിൽ തന്റെ ഷൂട്ട് ആരംഭിക്കുന്നതിനിടെയായിരുന്നു തൃഷ പിന്മാറുന്നത്. ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്നായിരുന്നു തൃഷയുടെ വിശദീകരണം.
എന്നാൽ അഡ്വാൻസ് തുകയും നൽകിയ ശേഷം പിന്മാറിയത് വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി നിർമാതാവും സംവിധായകനും പ്രൊഡ്യൂസേർസ് കൗൺസിലില്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടിക്കെതിരെ റെഡ് കാർഡ് പുറപ്പെടുവിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ തീർന്നെന്നും നടി സിനിമയിൽ അഭിനയിക്കാൻ തയ്യാറാണെന്നും സംവിധായകൻ ഹരി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. വലിയൊരു തുക അഡ്വാൻസ് നൽകിയതിനാൽ പിന്മാറിയാൽ ഇതിലും വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും അതുകൊണ്ട് നടി അഭിനയിക്കുമെന്നും നിർമാതാവും പറഞ്ഞു.


സിനിമയുടെ രണ്ടാം ഭാഗത്തിൽ ഏറെ പ്രധാനപ്പെട്ട വേഷമാണ് തൃഷയുടേത്. എന്നാൽ തൃഷയുടെ അമ്മ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. സാമി 2വിൽ അഭിനയിക്കുന്നില്ലെന്നും ആ സിനിമയുടെ അണിയറപ്രവർത്തകർ വന്ന് സംസാരിച്ചാൽ ആലോചിച്ച് തീരുമാനം പറയുമെന്നുമാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.എന്നാല്‍ തൃഷ പിന്മാറാൻ കാരണം മറ്റൊന്നാണെന്നാണ് കോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടി കീർത്തി സുരേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.


സിനിമയുടെ അണിയറപ്രവർത്തകർ തന്റെ വേഷത്തേക്കാൾ കീർത്തിക്ക് പ്രാധാന്യം നൽകുന്നത് തൃഷയെ ചൊടിപ്പിച്ചെന്നും ഇതേ തുടർന്ന് ചിത്രം ഉപേക്ഷിക്കുകയുമായിരുന്നെന്നാണ് വാർത്ത. കീർത്തിയും ഹരിയും വിക്രവും നിൽക്കുന്ന ലൊക്കേഷൻ ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.


തൃഷയുടെ ഈ പെരുമാറ്റം മോശമായി പോയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഒരുകാലത്തെ തമിഴകത്ത് താരറാണിയായിരുന്ന തൃഷ ധനുഷ് ചിത്രം കൊടിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കൂടാതെ വലിയ ഓഫറുകളും തൃഷയെ തേടിയെത്തിയില്ല. അതിനിടെയാണ് സാമി 2 എന്ന ഈ വമ്പൻ സിനിമയിൽ നിന്നും നടി പിന്മാറുകയും ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (20 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (41 minutes ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (3 hours ago)

Malayali Vartha Recommends