വിജയ് സേതുപതിചിത്രത്തിന് സംഗീതം പകരാൻ ഇളയരാജയും യുവന് ശങ്കര്‍ രാജയും ഒന്നിക്കുന്നു
പുതിയ തമിഴ് ചിത്രത്തിനായി ഇളയരാജയും യുവന് ശങ്കര്‍ രാജയും ഒന്നിക്കുന്നു.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതിനായി ഇളയരാജയും മക്കളായ യുവന് ശങ്കര്‍ രാജയും, കാര്‍ത്തിക് രാജയും ഒന്നിക്കുന്നു. ട്വിറ്ററിലൂടെ യുവന് ശങ്കര്‍ രാജയാണ് പുതിയ സംഗീത സംവിധാനത്തിന്റെ കാര്യം വ്യക്തമാക്കിയത്.
സീനു രാമസാമി സംവിധാനം ചെയ്യുന്ന മാമനിധന് എന്ന ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. വിജയ് സേതുപതിയാണ് സിനിമയിലെ നായകന്. യുവന് വൈഎസ്ആര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha