'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാന്‍ ഞാൻ തയ്യാറാണ്'!! ; തെലുങ്ക് സിനിമ സംവിധായകന്റെ പരാമർശം വിവാദത്തിൽ
രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് തെലുങ്ക് സിനിമ സംവിധായകന് അജയ് കൗണ്ടിനിയ.തന്റെ സിനിമയുടെ പ്രചാരണത്തിനിടയിലാണ് സംവിധായകന്റെ ഈ വിവാദ പരാമര്‍ശം.ഒരു പൊതുപ്രവര്ത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധായകന് പറയുന്നു.
2000ത്തിലധികം ടെക്നീഷ്യന്മാരും മറ്റ് അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ചേര്‍ന്നതാണ് തെലുങ്ക് സിനിമ. അവരെല്ലാം കഠിനമായി അദ്ധ്വാനിക്കുകയാണ്. എന്നാല്‍ സിനിമാരംഗത്തു തന്നെയുള്ള പൊതുരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെന്ന നിലയില്‍ റോജയ്ക്ക് ഈ വിഷയത്തെ പറ്റി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കാത്തതും എന്തു കൊണ്ടാണെന്ന് സംവിധായകന് ചോദിച്ചു.
എല്ലാ മേഖലകളിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാനായി അവര്‍ ഓടിനടക്കുകയാണെന്നും എന്നാല്‍ സിനിമയിലെ പ്രശ്നങ്ങള്‍ മാത്രം കണ്ടില്ലെന്നു നടിക്കുകയുമാണെന്നും അജയ് പറഞ്ഞു.
https://www.facebook.com/Malayalivartha