ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന് വിശാൽ ആശുപത്രിയിൽ
ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ തമിഴ് നടൻ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. സണ്ടക്കോഴി 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ താരത്തെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹിയിലെ സിനിമ സെറ്റിലായിരുന്നു സംഭവം. അണിയറ പ്രവർത്തകർ ചേർന്ന് താരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. താരസംഘടനയായ നടികര്‍ സംഘത്തിന്റെ നേതാവാണ് വിശാൽ.
https://www.facebook.com/Malayalivartha