അഡാര്‍ ഗൺ കിസ്സുമായി അല്ലു അർജുനും മകനും ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
അഡാര്‍ ലൗവിലെ ഹിറ്റ് എക്സ്പ്രെഷനും പ്രിയയുടെ ഗൺ കിസ്സും ലോക ശ്രദ്ധയാണ് നേടിയത്.പല താരങ്ങളും ആ പാട്ടിനോട് പ്രതികരിച്ചിരുന്നു. അല്ലു അർജുൻ സമീപകാലത്ത് കണ്ട ഏറ്റവും മനോഹരമായ വീഡിയോയെന്നാണ് സോഷ്യല്‍ മീഡിയില്‍ അഡാറ് ലവിലെ ഗാനരംഗത്തെ വിശേഷപ്പിച്ചത്. ലാളിത്യത്തിന്റെ ശക്തിയാണ് ഗാനത്തിന്റെ പ്രത്യേക്തയെന്നും അല്ലു പറഞ്ഞിരുന്നു.
അഡാര്‍ ലൗവിലെ ഹിറ്റ് രംഗത്തിന് കട്ട ഫാനായി മാറിയിരിക്കുകയാണ് തെലുങ്ക് നടനായ അല്ലു അര്‍ജുനും മകനായ അയാനും. അച്ഛനും മകനും ചേര്‍ന്ന് അഡാര്‍ ലവിലെ രംഗങ്ങള്‍ അനുകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
പ്രിയ വാര്യരുടെ റോളില്‍ അല്ലു അര്‍ജുനും റോഷന്റെ റോളില്‍ മകന് അയാനുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നേരെത്ത അഡാര്‍ ലൗവിലെ ഗാനവും ഗാനരംഗവും മനസ് കീഴടക്കിയ കാര്യം അല്ലു തന്നെയാണ് വെളിപ്പെടുത്തിയിരുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha