ആര്യയും തൃഷയും പ്രണയത്തിലോ, ആര്യ തൃഷയെ വിവാഹം ചെയ്യുമോ?
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരമാണ് ആര്യ. ആര്യയും ത്രിഷയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. താരത്തിന്റെ 35ാം പിറന്നാളായിരുന്നു കഴിഞ്ഞുപോയത്.
ഇതുവരെയും വിവാഹം കഴിക്കാത്തതെന്താണ് എന്ന തരത്തിലുള്ള ചോദ്യം നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തൃഷ ഇതേക്കുറിച്ച് കൃത്യമായി പ്രതികരിച്ചിരുന്നില്ല. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ താരത്തിന്റെ വലിയൊരാഗ്രഹമായിരുന്നു മലയാള സിനിമയില്‍ അഭിനയിക്കണമെന്നത്. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡിലൂടെയാണ് താരം മലയാളത്തില്‍ അഭിനയിച്ചത്.
ഇടയ്ക്ക് താരം വിവാഹിതയായെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട് തൃഷ. വിവാഹപ്രായമായി നില്ക്കുന്ന ത്രിഷയും ആര്യയും വിവാഹിതരാവുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു താരം. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ലഭിച്ച താരം സിനിമയില്‍ സജീവമായി തുടരുകയാണ്. അടുത്തിടെ താരം സാമി 2ലെ നായികാവേഷം നിരസിച്ചത് വന്‍വിവാദമായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകളില്‍ പ്രധാനപ്പെട്ട സംഭവമാണ് താരത്തിന്റെ വിവാഹം. തൃഷയുടെ വിവാഹം നിശ്ചയിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ആരാണ് വരനെന്നുള്ളതാണ് ഏറെ രസകരമായ കാര്യം. വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ വാര്‍ത്തകളിലിടം നേടിയ താരമാണ് ആര്യ.
https://www.facebook.com/Malayalivartha