സ്റ്റൈല്‍ മന്നന് രജനീകാന്ത് ചിത്രം 'കാല'യുടെ റിലീസിന് വിലക്ക്
സ്റ്റൈല്‍ മന്നന് രജനീകാന്ത് ചിത്രം 'കാല' കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. കാവേരി പ്രശ്നത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് ചിത്രം വിലക്കിയത്.
ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകളുടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha