യുവ സംവിധായകന് ഷൂട്ടിങ്ങിനിടയില്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു
കന്നഡ ചിലിച്ചിത്ര സംവിധായകന് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന് സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.
വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്ബോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു. പുറത്ത് എത്തിച്ചപ്പോഴ്ക്കും മരണം സംഭവിച്ചിരുന്നു. സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.
https://www.facebook.com/Malayalivartha