Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

റിസോര്‍ട്ടില്‍ നടത്തിയ റെയ്‌ഡിൽ ജനശ്രദ്ധ നേടിയ സീരിയലിലെ നടി സംഗീതയെ പിടികൂടി; വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പോലീസ് രക്ഷപ്പെടുത്തി

03 JUNE 2018 09:25 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ നടിയായ സംഗീതയെ പെണ്‍വാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പ്രഥാമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്.

രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത. യുവനടിമാരെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.

വാണി റാണിക്ക് പുറമേ ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വാണി റാണി സീരിയല്‍ നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മില്‍ പാതിരാത്രിയില്‍ നടന്ന അടിപിടി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്.

സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സീരിയലില്‍ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടര്‍ന്ന് വരികയായിരുന്നുവത്രെ.

ഭാര്യയും കുട്ടികളും വേനല്‍ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരന്‍ സബിതയെ അപ്പാര്‍ട്മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജര്‍ നടിയെ അപ്പാര്‍ട്മെന്റിലേക്ക് ക്ഷണിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അടിപിടിയായി. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി.

സുകുമാരന്‍ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച്‌ പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകള്‍ എത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സീരിയലും വിവാദത്തിലായി. ഇതിന് പുതിയ തലം നല്‍കുന്നതാണ് സംഗീതയുടെ അറസ്റ്റ്. രാധിക ശരത് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്നതുകൊണ്ട് തന്നെ സണ്‍ ടിവിയില്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന സീരിയലാണ് വാണി റാണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (8 minutes ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (35 minutes ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (49 minutes ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (1 hour ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (1 hour ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (2 hours ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (2 hours ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (3 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (3 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (9 hours ago)

Malayali Vartha Recommends