Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റി പിടിക്കാനായി 40,000 റിസർവ് സൈനികർ; യുദ്ധം ഇനി നിർണായക ഘട്ടത്തിലേക്ക്...


ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 26 ലക്ഷം രൂപ ലഭിച്ചുവെന്ന് പ്രചാരണം; ആരോപണം നിഷേധിച്ച് കലാഭവൻ നവാസിന്റെ കുടുംബം...


എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം.. സുഹൃത്തിനെ അറസ്റ്റ് ചെയ്തു..ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്..


ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം..സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു.. കണ്ണൂരിന്റെ മലയോര മേഖലയിലും കനത്ത മഴയാണ്..താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി..


വീണ്ടും സ്ഫോടനം..പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന സ്‌ഫോടനങ്ങളില്‍ മരണ സംഖ്യ 25 ആയി..മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ..

നന്ദി ഒരായിരം നന്ദി... ഒരു കോടി നേടിയ സനൂജ മലയാളി വാര്‍ത്തയോട്‌, ഹോട്ട്‌ സീറ്റിനെ കൂള്‍ സീറ്റാക്കിയത്‌ സുരേഷ്‌ഗോപി

23 APRIL 2013 06:07 AM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

മലയോരപ്രദേശത്തിലെ കുളപ്പട എന്ന ഗ്രാമത്തില്‍ നിന്നും 'ഞാന്‍ കോടീശ്വരന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കാനായി വണ്ടി കയറുമ്പോള്‍ സനൂജയ്‌ക്ക്‌ കൈമുതലായുണ്ടായത്‌ ശുഭാപ്‌തി വിശ്വാസം മാത്രം. മനസിലാരാധിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപിയെ ഒന്നു നേരിട്ട്‌ കാണാം, സംസാരിക്കാം. അത്‌ തന്നെ ഒരു വലിയ കാര്യമാണ്‌. ഒപ്പം അറിയാതെയൊന്ന്‌ പ്രാര്‍ത്ഥിച്ചു പോയി, ഈ പരിപാടികൊണ്ട്‌ ഭര്‍ത്താവിന്റെ കടങ്ങള്‍ക്ക്‌ ഒരു കൈ സഹായമാവുമെങ്കില്‍... കാരണം, അത്രയ്‌ക്ക്‌ കഷ്‌ടപ്പാടാണ്‌ ജീവിതം തള്ളിനീക്കാന്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കുട്ടിക്കാലം. വിവാഹത്തോടെ അതിനൊരു മോചനം കിട്ടുമെന്നാഗ്രഹിച്ചെങ്കിലും പ്രാരാബ്‌ദ്ധങ്ങള്‍ കൂടിയതേ ഉള്ളൂ. പ്രണയവിവാഹമായിരുന്നു സനൂജയുടേത്‌. ഭര്‍ത്താവായ രാജന്‍ കൂലിപ്പണിക്കാരനാണ്‌. ഭര്‍ത്താവിന്റെ കഷ്‌ടപ്പാടുകള്‍ കണ്ട സനൂജ എങ്ങനേയും ഒരു സര്‍ക്കാര്‍ ജോലി നേടാനായി പരിശ്രമിച്ചു. അങ്ങനെ ഒരു സര്‍ക്കാര്‍ ജോലിയും നേടി. ഇപ്പോള്‍ തിരുവനന്തപുരം കളക്‌ട്രേറ്റിലെ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരിയാണ്‌ സനൂജ. ഓരോന്നാലോചിച്ച്‌ ഏഷ്യാനെറ്റ്‌ എത്തിയതറിഞ്ഞില്ല. സ്റ്റുഡിയോയിലെത്തിയപ്പോള്‍ ആകെ അമ്പരപ്പായിരുന്നു. അറിവിന്റെ നിറകുടങ്ങളായ മത്സരാര്‍ത്ഥികളോടൊപ്പം ഒരു നാടന്‍ പെണ്ണ്‌. ശീതികരിച്ച സ്റ്റുഡിയോ ഫ്‌ളോറും ലൈറ്റും ക്യാമറയുമെല്ലാം കൗതുകമായി. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. സിനിമയിലും ടിവിയിലും മാത്രം കണ്ടിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപി ഇതാ കണ്‍മുന്നില്‍. ആകെ ടെന്‌ഷനായി.
'ഞാന്‍ കൊടീ......ശ്വരന്‍' എന്ന്‌ സുരേഷ്‌ഗോപി നീട്ടിപ്പറഞ്ഞതോടെ പരിപാടി തുടങ്ങി. 4 മത്സരാര്‍ത്ഥികളാണ്‌ ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്‌. അവരില്‍ നാലാമത്തേതാണ്‌ സനൂജ. ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍... ഇനി ഊഴം തന്റേതാണ്‌. സുരേഷ്‌ ഗോപി ഉറക്കെപ്പറഞ്ഞു മിസിസ്‌ സനൂജ...  മാനസിക സമ്മര്‍ദ്ധത്താല്‍ ആകെ വട്ടം ചുറ്റി. താന്‍ ഹോട്ട്‌ സീറ്റിലേക്ക്‌. ലോകം മുഴുവന്‍ തന്നിലേക്ക്‌. മലയാളം, പുരാണം, ഖുറാന്‍, ചരിത്രം, ശാസ്‌ത്രം, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിലായ്‌ 15 ചോദ്യങ്ങള്‍. സങ്കോചത്തോടെ ഒന്നൊന്നായി ഉത്തരങ്ങള്‍ നല്‍കി. അങ്ങനെ തന്റെ സമ്പാദ്യം 50 ലക്ഷം. ഇനി ഒരൊറ്റ ചോദ്യം, ഒരുകോടിയുടേത്‌. ചിലപ്പോള്‍ അത്‌ തന്റെ ജീവിതത്തെ മാറ്റി മറിച്ചേക്കാം. അല്ലങ്കില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ വീട്ടില്‍ പോകാം. സാരമില്ല ഒന്നുമില്ലാതെയല്ലേ വന്നത്‌, മത്സരിക്കാം. ശുഭപ്രതീക്ഷയോടെ പതിനഞ്ചാമത്തെ ചോദ്യം. കിട്ടിയാല്‍ ഒരു കോടി... ഉത്തരത്തെപ്പറ്റി ഒരു ആശങ്ക. ലൈഫ്‌ ലൈനായി കൂടെയുള്ളത്‌ സഹപ്രവര്‍ത്തകനും ആര്‍ടിഒയിലെ ക്ലാര്‍ക്കുമായ ഷിംജിയാണ്‌. ഷിംജിയുടെ സഹായം ഒരു ടേണിംഗ്‌ പോയിന്റാവണേ...
എല്ലാവരും മനമുരുകി പ്രാര്‍ത്ഥിച്ചു. ഉത്തരം പറഞ്ഞു.
സര്‍വ്വവും തകര്‍ന്ന മട്ടിലുള്ള സുരേഷ്‌ഗോപിയുടെ നില്‍പ്പ്‌. സുരേഷ്‌ഗോപി അലറിവിളിച്ചു, ഉത്തരം ശരി. ദൈവമേ... 1 കോടി!!!
പിന്നീടങ്ങോട്ട്‌ അഭിന്ദന പ്രവാഹം. സനൂജ എല്ലാവരോടും നന്ദി പറഞ്ഞു, പ്രത്യേകിച്ച്‌ ഭര്‍ത്താവിനോട്‌. സുരേഷ്‌ ഗോപിയുടെ മുമ്പില്‍ സനൂജ വിതുമ്പി. സുരേഷ്‌ ഗോപിയെപ്പറ്റി പറയുമ്പോള്‍ സനൂജയ്‌ക്ക്‌ നൂറ്‌ നാവാണ്‌. എത്ര വലിയ മനുഷ്യനാ. താന്‍ ടെന്‍ഷനോടെയാണ്‌ ഹോട്ട്‌ സീറ്റിലെത്തിയത്‌. എന്നാല്‍ ആ ഹോട്ട്‌ സീറ്റിനെ കൂള്‍ സീറ്റാക്കിയത്‌ സൂപ്പര്‍ താരമാണെന്നാണ്‌ സനൂജയുടെ വിശ്വാസം. കാരണം സുരേഷ്‌ഗോപി നല്‍കിയ ആത്മാര്‍ത്ഥത അത്രയ്‌ക്കുണ്ട്‌.  ഇത്രയും വലിയ തുക കൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ ഇപ്പോഴും സനൂജ ചിന്തിച്ചിട്ടില്ല. എങ്കിലും വീടുവച്ച കടം തീര്‍ക്കണം. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനൊരു മോചനം നല്‍കണം. മരണപ്പെട്ട ഭര്‍ത്താവിന്റെ അനുജന്റെ കുടുംബത്തെ സംരക്ഷിക്കണം. ഒപ്പം മക്കളെ നന്നായി പഠിപ്പിക്കണം. സനൂജയ്‌ക്ക്‌ രണ്ട്‌ മക്കളാണ്‌. സാജനും സാഗറും. ഒരു കോടി രൂപ കൈയ്യില്‍ കിട്ടിയിട്ടില്ല. ഇപ്പോള്‍ ഷൂട്ടിന്‌ വേണ്ടി കൊടുത്ത ഡമ്മി ചെക്കാണ്‌. പിന്നീടേ ഒരു കോടി കിട്ടുകയുള്ളൂ. ഈ മാസം മുപ്പതിനാണ്‌ സനുജയുടെ ആ ഭാഗം ടെലികാസ്റ്റ്‌ ചെയ്യുന്നത്‌. കോടീശ്വരനെ കളിയാക്കിക്കൊണ്ടുള്ള മറ്റ്‌ ചാനല്‍ പരിപാടിക്കാരോട്‌ സനൂജയ്‌ക്ക്‌ പറയാനുള്ളത്‌ ബൗധികമായ അറിവ്‌ നേടാനുള്ള ഏത്‌ ഷോയും നല്ലതാണെന്നാണ്‌. നാട്ടിലും ഓഫീസിലുമായി സനുജയ്‌ക്കായി പല സ്വീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. അങ്ങനെ സനൂജ തിരക്കിലാണ്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസ സിറ്റി പിടിക്കാനായി 40,000 റിസർവ് സൈനികർ; യുദ്ധം ഇനി നിർണായക ഘട്ടത്തിലേക്ക്...  (15 minutes ago)

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 26 ലക്ഷം രൂപ ലഭിച്ചുവെന്ന് പ്രചാരണം; ആരോപണം നിഷേധിച്ച് കലാഭവൻ നവാസിന്റെ കുടുംബം...  (39 minutes ago)

ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍...  (1 hour ago)

ലിവിംഗ് ടുഗദറുകാരന്‍ കുടുങ്ങുമ്പോള്‍  (1 hour ago)

ഒഴുക്കില്‍പ്പെട്ട് നാല് മരണം, മൂന്നു പേരെ കാണാതായി  (2 hours ago)

വന്ദേഭാരത് ഉടന്‍ 20 കോച്ചുകളുമായി ഓടും  (2 hours ago)

സംസ്ഥാന വയോജന കമീഷന്‍ ചുമതലയേറ്റു...  (2 hours ago)

ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി  (2 hours ago)

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ  (3 hours ago)

ധര്‍മ്മസ്ഥലയില്‍ ഇഡി വരുന്നു  (3 hours ago)

Pakistan- ചാവേറാക്രമണമെന്ന് സംശയം  (3 hours ago)

ഗതാഗതക്കുരുക്ക് ജാഗ്രത പാലിക്കണമെന്ന് പോലീസ്  (3 hours ago)

യുവാവിന് ദാരുണാന്ത്യം..  (3 hours ago)

എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും; സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റ  (4 hours ago)

ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം; സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

Malayali Vartha Recommends