കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പെന്ന് ശ്രീനിവാസന്‍ ചികിത്സിക്കുകയും വേണ്ടത്രേ...

കാന്‍സര്‍ ചികിത്സിച്ചതു കൊണ്ട് ഫലമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ചികിത്സ കൊണ്ട് ഒരു രോഗിയും രക്ഷപ്പെടില്ലത്രേ. കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.
മുളന്തുരുത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു യോഗത്തിലാണ് കാന്‍സര്‍ ചികിത്സ കൊണ്ട് ഭേദപ്പെടാത്ത രോഗമാണെന്ന് പറഞ്ഞത്. മന്ത്രി കെ ബാബു പങ്കെടുത്ത ചടങ്ങിലായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
കൊച്ചിയിലെ നിര്‍ദ്ദിഷ്ട കാന്‍സര്‍ സെന്റര്‍ ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. കാന്‍സര്‍ വന്നാല്‍ രോഗി മരിക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കും. കാന്‍സര്‍ എളുപ്പം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമല്ല. എന്നാല്‍ അടുപ്പമുള്ള ഒരാള്‍ക്ക് കാന്‍സര്‍ വന്നാല്‍ എങ്ങനെയാണ് അയാളെ ചികിത്സിക്കാതെ മരിക്കാന്‍ അനുവദിക്കുക. അതിനു നമുക്ക് മനസുണ്ടാവുമോ
കൊച്ചിയില്‍ ഒരു സ്വകാര്യാശുപത്രിയുണ്ട്. അതില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു കാന്‍സര്‍ വിഭാഗവുമുണ്ട്. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിദഗ്ദ്ധരാണ് സെന്ററിന്റെ ചുമതല. അദ്ദേഹം നേരത്തെ തിരുവനന്തപുരം ആര്‍സിസിയില്‍ ഡോക്ടറായിരുന്നു
സ്വകാര്യാശുപ്രത്രിയില്‍ കാന്‍സറിനെന്നല്ല ജലദോഷത്തിനു ചികിത്സിച്ചാല്‍ പോലും ആയിരങ്ങള്‍ ചെലവാകും. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സയെങ്കില്‍ കുടുംബം എഴുതി വില്‍ക്കേണ്ടി വരില്ല.
മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയാണ് കൊച്ചി കാന്‍സര്‍ സെന്റര്‍. 450 കോടി മുടക്കി 300 കിടക്കകളുള്ള ആശുപത്രിയുടെ പദ്ധതിയും തയ്യാറാക്കി. ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തെ പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
അതിനിടെ കൊച്ചി കാന്‍സര്‍ സെന്റര്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു, 420 കോടി എറണാകുളം ജില്ലാ ബാങ്ക് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ബാങ്ക് ഗാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സ്വകാര്യ ലോബിക്ക് വേണ്ടി എറണാകുളത്തെ ഒരു മന്ത്രിയാണ് പദ്ധതി അട്ടിമറിച്ചതെന്ന് പറയപ്പെടുന്നു. അതിനിടെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് എന്തിനാണ് ശ്രീനിവാസത്തെ പോലുള്ളവര്‍ കൂട്ടു നില്‍ക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാതെയുള്ള ശ്രീനിയുടെ വാക്കുകള്‍ വിവാദമാവുകയാണ്.
https://www.facebook.com/Malayalivartha