നിയമസഭാ ഇലക്ഷന് മാസങ്ങള്‍ മാത്രം, കോടികള്‍ പിരിക്കാന്‍ മലബാറിലെ പ്രമുഖ പാര്‍ട്ടി

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോടികള്‍ പിരിക്കാന്‍ മലബാറിലെ പ്രമുഖ ഭരണ കക്ഷി. ഇത്രയും കാലം വ്യവസായ വകുപ്പ് ഉപയോഗിച്ചാണ് അവര്‍ പിരിവ് നടത്തിയിരുന്നത്. ഇക്കുറി നഗരവികസന വകുപ്പാണ് പിരിവിനായി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാനാവില്ലെന്ന നിലപാടിലാണ് നഗരവികസന വകുപ്പിനുള്ളത്.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. പകരം പിഴ ഈടാക്കി ക്രമക്കേട് അംഗീകരിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 31 വരെ അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമീകരിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നഗരസഭകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. റോഡും പുറമ്പോക്കുമൊക്കെ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. സാധാരണക്കാരാരും അനധികൃത നിര്‍മ്മാണത്തിന് തയ്യാറാവുകയില്ല. സമ്പന്നര്‍ക്ക് മാത്രമായിരിക്കും അനധികൃത നിര്‍മ്മാണത്തോട് താത്പര്യം.
നിര്‍മ്മാണം തുടങ്ങുന്നതോടെ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് മുതല്‍ കോഴ നല്‍കി തുടങ്ങും. അനധികൃത നിര്‍മ്മാണം നടത്തുന്നവരുടെ കേസുകള്‍ സാധാരണ ചെറിയ പിഴയൊടുക്കി എഴുതി തള്ളാറാണ് പതിവ്. ഇത്തരത്തില്‍ കോടികളാണ് സംസ്ഥാന ഖജനാവിന് നഷ്ടമാകുന്നത്.
അനധികൃത നിര്‍മ്മാണത്തിനെതിരെ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നഗര കാര്യ വകുപ്പിന്റെ വിജിലന്‍സ് വിംഗ് നടത്തിയത്. 1585 പരിശോധനകളാണെന്നും മന്ത്രി പറഞ്ഞു. പിഴയടിച്ച വകയില്‍ സര്‍ക്കാരിനു കിട്ടിയത് അഞ്ചുലക്ഷം രൂപ. എത്ര കോടികള്‍ കോഴ കിട്ടിയെന്നു അന്വേഷിച്ചാല്‍ തനി നിറം മനസിലാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha