ഒന്നും വെറുതെയല്ല.. ശശി തരൂര്‍ ബിജെപിയിലേക്ക്, ഏതായാലും തിരുവനന്തപുരത്തേക്ക് ഇനിയില്ല

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശിതരൂരിന് തിരുവനന്തപുരം സീറ്റ് നല്‍കില്ല. പകരം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നത്. സോണിയാഗാന്ധി നേരിട്ട് ഇക്കാര്യം ആന്റണിയുമായി സംസാരിച്ചെന്നാണ് വിവരം.
കോണ്‍ഗ്രസ് നിലപാടിനെതിരെ രംഗത്തെത്തിയ ശശിതരൂരിനെതിരെ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ അമര്‍ഷം നിറയുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കോണ്‍ഗഗ്രസ് നേതാക്കളുടെ യോഗത്തില്‍ ശശിതരൂരിനെതിരെ സോണിയാഗാന്ധി പൊട്ടിത്തെറിച്ചു. സോണിയ രോഷാകുലയായി സംസാരിക്കുമ്പോള്‍ ശശിതരൂര്‍ നിശബ്ദനായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്തെ സംഭവങ്ങള്‍ മറക്കരുതെന്നു വരെ സോണിയാഗാന്ധി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ ചര്‍ച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയ കരണ്‍ അദാനി ശശിതരൂരിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു. അദാനിയും തരൂരും തമ്മില്‍ അടുത്ത ബന്ധമുണ്ട്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തേഞ്ഞുമാഞ്ഞു പോയതു തന്നെ അദാനി പോലെ നരേന്ദ്രമോഡിയുമായി അടുപ്പം പുലര്‍ത്തുന്ന ബിസിനസുകാരുടെ ഇടപെടല്‍ കാരണമാണ്.
നരേന്ദ്രമോഡിയുമായുള്ള ബന്ധമാണ് ശശിതരൂരിന് അനുഗ്രഹമായത്. നരേന്ദ്രമോഡി സര്‍ക്കാരിനു വേണ്ടിയാണ് ശശിതരൂര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കുന്നതില്‍ ശശിതരൂര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
നരേന്ദ്രമോഡിക്ക് തരൂരിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. തരൂരിന്റെ തിരുവനന്തരപുരത്തെ ഇമേജില്‍ കോട്ടം തട്ടിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ തരൂര്‍ മത്സരിക്കുകയാണെങ്കില്‍ ജയസാധ്യതയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരത്ത് പുതിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള അന്വേഷണം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ശശിതരൂര്‍ കോണ്‍ഗ്രസ് വിട്ടാല്‍ അദ്ദേഹത്തെ ബിജെപി തിരുവനന്തപുരത്ത് പരീക്ഷിച്ചു കൂടെന്നില്ല. പാര്‍ലമെന്റില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ നിയമസഭയില്‍ മത്സരിപ്പിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha