ജനവികാരം എതിരാകുമെന്നു പേടി.. സിംഗിനെതിരെ കടുത്ത നടപടിയില്ല, സിങ്കവും വഴങ്ങുന്നു

കാരണം കാണിക്കല്‍ നോട്ടീസിന് ലഭിക്കുന്ന വിശദീകരണം പരിശോധിച്ച് ഋഷിരാജ് സിംഗിനെ കുറ്റവിമുക്തനാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സിബിഐയിലേക്ക് ഡപ്യൂട്ടേഷന് ശ്രമിക്കുന്ന സിംഗ് സര്‍ക്കാരിനെ പിണക്കാന്‍ തയ്യാറല്ല. അതേ സമയം ഒരു നടപടിയും സിംഗിനെതിരെ സ്വീകരിക്കാതിരുന്നാല്‍ അത് സര്‍ക്കാരിന് നാണക്കേടാവുമെന്ന കണക്കു കൂട്ടലിലാണ് സിംഗിനെതിരെ മുഖ്യമന്ത്രി നേരിട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിംഗ് ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രിക്ക് ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമാണുള്ളത്.
സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. എന്നാല്‍ അത്തരമൊരു നടപടി സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രിക്ക് ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമാണുള്ളത്.
സിംഗിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. എന്നാല്‍ അത്തരമൊരു നടപടി ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. കാരണം ആഭ്യന്തരമന്ത്രി സ്റ്റേജിലേക്ക് വരുന്നത് താനറിഞ്ഞില്ലെന്ന് സിംഗ് തന്നെ നേരില്‍ കണ്ടറിയിച്ചു. ഡിജിപിക്ക് ഇതേ കാരണം പറഞ്ഞ് വിശദീകരണവും നല്‍കി. വകുപ്പുമന്ത്രിക്കുണ്ടായ മനപ്രയാസത്തില്‍ സിംഗ് ഖേദവും പ്രകടിപ്പിച്ചു. എന്നാല്‍ ഇതിനു ശേഷവും ആക്കുളത്ത് നടന്ന ചടങ്ങില്‍ സിംഗ് ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്തില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. ഇതിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.
അതേസമയം സിംഗിനുള്ള ജനപ്രീതി കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. സിംഗിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സിംഗ് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാറുണ്ട്. ഡിജിപിയോടും ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഏതായാലും ചെയ്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി സിംഗിനെ അറിയിച്ചു കഴിഞ്ഞു. അതിന് സിംഗ് മറുപടിയൊന്നും പറഞ്ഞിട്ടില്ല.
വിശദീകരണം ലഭിച്ചശേഷം മുഖ്യമന്ത്രി അതുമായി ആഭ്യന്തരമന്ത്രിയെ കാണും. ആഭ്യന്തരമന്ത്രിയുടെ കൂടി തീരുമാനം അറിഞ്ഞശേഷമായിരിക്കും തീരുമാനം. എന്നാല്‍ മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തതു പോലെ സമ്മേളനാന്തരം സല്യൂട്ട് വിവാദത്തെ കുറിച്ച് സിംഗ് നടത്തിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ശാസിച്ചേക്കും. ശാസന സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha