മുഖ്യന്‍ ഇനിയെങ്കിലും ഉദ്ഘാടനത്തിന് പോയി നാണംകെടല്ലേ... കെണിയുമായി ചിലര്‍ കാത്തിരിക്കുന്നുണ്ടെന്നോര്‍ക്കുക

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇനിയെങ്കിലും അങ്ങ് തട്ടുകടയും കോണ്‍ക്രീറ്റ് ചെയ്ത കുളവും ഉദ്ഘാടനം ചെയ്യാന്‍ പോകരുത്. അതും പുതുപള്ളിയിലാണെങ്കില്‍ സഹിക്കാം. തിരുവനന്തപുരം ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ഒരു കുളം ഉദ്ഘാടനം ചെയ്തിട്ട് അങ്ങേയ്ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല.
അഴിമതിയുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ പോകുന്ന പഞ്ചായത്തിലാണ് നീന്തല്‍കുളം സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി പരിപാടികള്‍ക്ക് സമ്മതിക്കുമ്പോള്‍ ഇന്റലിജന്‍സ് പരിശോധന കര്‍ശനമാക്കുമെന്നു പറഞ്ഞവര്‍ മുഖ്യമന്ത്രി പള്ളിച്ചലില്‍ പോയപ്പോള്‍ അക്കാര്യം പരിശോധിക്കാത്തതെന്തേ?
തിരുവനന്തപുരം ജില്ലയിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള മുക്കുന്നിമല ക്വാറി മാഫിയയ്ക്ക് സമ്മാനമായി നല്‍കിയ പഞ്ചായത്താണ് പള്ളിച്ചല്‍. അങ്ങറ്റം ഇങ്ങറ്റം അഴിമതി നിറഞ്ഞവരാണ് പഞ്ചായത്ത് ഭരിക്കുന്നത്. കോടികണക്കിന് രൂപയാണ് പള്ളിച്ചല്‍ പഞ്ചായത്തിലെ ഭരണാധികാരികള്‍ കോഴ വാങ്ങിയത്. ചില പഞ്ചായത്ത് അംഗങ്ങളുടെ വീടുകള്‍ കണ്ടാല്‍ സാക്ഷാല്‍ കരണ്‍ അദാനി പോലും അമ്പരന്നു പോകുമെന്നാണ് തിരുവനന്തപുരത്തുകാര്‍ പരദൂഷണം പറയുന്നത്.
അതെന്തായാലും മുഖ്യമന്ത്രിയും സ്പീക്കറും ധനമന്ത്രിയും പഞ്ചായത്തുമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ സര്‍വസന്നാഹവും ഒരു നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനു പോയി പരിഹാസ്യമാകേണ്ടിയിരുന്നില്ല. നീന്തല്‍കുളത്തിനെതിരെ കോടതികളില്‍ കേസും നിലവിലുണ്ട്.
നീന്തല്‍കുളം നിര്‍മ്മിച്ച പഞ്ചായത്തിനെതിരെ കെ പി സിസി പ്രസിഡന്റ് വിഎം സുധീരന്‍ പലവട്ടം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ് ഒരു തുടര്‍ക്കഥയാണ്. വിജിലന്‍സ് വകുപ്പ് കോഴിക്കൂട്ടിലേക്ക് നോക്കിയിരിക്കുന്ന കുറുക്കനെ പോലെയാണ് പള്ളിച്ചല്‍ പഞ്ചായത്തിനെ നോക്കിയിരിക്കുന്നത്.
മുക്കുന്നിമല വിഷയം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. മുക്കുന്നിമലയില്‍ സ്ത്രീകളാണ് സമരരംഗത്തുള്ളത്. വന്‍കിട ക്വാറിമാഫിയയുടെ കൈയിലാണ് ഇപ്പോള്‍ മുക്കുന്നിമല. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാനെത്തുന്ന അദാനി ഗ്രൂപ്പും മുക്കുന്നിമലയം നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയെ ധനമന്ത്രിയെയും സ്പീക്കറെയും പരിഹാസ്യമാക്കി ഇത്തരമൊരു മഹാമേള സംഘടിപ്പിച്ചവര്‍ തീര്‍ച്ചയായും ശിക്ഷയ്ക്ക് വിധിക്കപ്പെടേണ്ടവരാണെന്ന കാര്യത്തില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha