ഗണേശന് കുരുക്ക് മുറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം, തുടക്കമിട്ടത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറിന് കുരുക്കു മുറുകുന്നു. ശ്രീവിദ്യയുടെ സ്വത്ത് സമ്പാദന കേസില്‍ ഗണേശന്‍ കുറ്റക്കാരനാണെന്ന കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരോക്ഷമായ കുറ്റപ്പെടുത്തലാണ് ഗണേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമാകാന്‍ പോകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിപക്ഷവും ഗണേശന്‍ തട്ടിയെടുത്തതാണെന്നാണ് ഉണ്ണിത്താന്‍ പുറം ലോകത്തോട് പറയുന്നത്.
യാമിനിതങ്കച്ചിയ്ക്ക് നല്‍കിയതും ശ്രീവിദ്യയുടെ സ്വത്താണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ മൊഴി എടുക്കുന്നതോടെ സംഗതി കുഴയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണം എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും ചോദി്ക്കുന്നു. ശ്രീവിദ്യ ജീവിച്ചിരിക്കെ തന്നെ അവരുടെ സ്വത്തുക്കള്‍ ഗണേശന്‍ കൈയടക്കി എന്ന തരത്തിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. ശ്രീവിദ്യയുടെ സഹോദരന്‍ നല്‍കിയ കേസില്‍ പോലീസന്വേഷണം തുടരുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ കേസില്‍ കക്ഷിചേര്‍ക്കാനും നീക്കം നടക്കുന്നുണ്ട്. ശ്രീവിദ്യയുടെ ആത്മാവിനോട് പോലും ഗണേശന്‍ നീതി പുലര്‍ത്തിയില്ലെന്നാണ് ആരോപണം.
ഇതില്‍ പ്രധാനം ഗണേശന്റെ മുന്നണിമാരെ തന്നെയാണ്. ഗണേശനും പിള്ളയും ഇടതുമുന്നണിയില്‍ ചേക്കേറിയത് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ അലട്ടിയിരുന്നു. ഗണേശന്‍ മന്ത്രിയായിരിക്കെ അപവാദങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങളാണ് ഏറെ സഹായിച്ചതെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അതിനിടെ ഗണേശനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാനുള്ള നീക്കങ്ങളും തകൃതിയാണ്.
ശ്രീവിദ്യയുടെ സ്വത്ത് പ്രത്യേക ട്രസ്റ്റുണ്ടാക്കി അതിനു കീഴിലാക്കിയെന്നാണ് ഗണേശന്‍ പറയുന്നത്. ഇതിനര്‍ത്ഥം ശ്രീവിദ്യയുടെ സ്വത്തും ബന്ധപ്പെട്ട രേഖകളും ഗണേശന്റെ കൈവശമാണെന്നാണ്. ഗണേശന്‍ അതിന് എന്ത് ന്യായം പറഞ്ഞാലും അതാരും അംഗീകരിക്കാന്‍ സാധ്യതയില്ല കാരണം ശ്രീവിദ്യയും ഗണേശനും ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവുമില്ല. ഇത് ഗണേശനെ കൂടുതല്‍ കുഴയ്ക്കുമെന്ന കാര്യം ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha