പൊതുപ്രവര്‍ത്തകന് പൊടുന്നനെ പണക്കാരാകുന്നതിനു പിന്നില്‍ ആനക്കൊമ്പ്

ആനക്കൊമ്പ് മോഷണകേസിന് രാഷ്ട്രീയനിറം അറിയപ്പെടുന്ന കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ അറിവോടെയാണ് ആനക്കോമ്പ് കച്ചവടമെന്നും സൂചന. വാഴച്ചാല്‍, ആതിരപ്പള്ളി മേഖലയില്‍ നടന്ന ആനവേട്ടയില്‍ പിടിക്കപ്പെടുന്നവരില്‍ 13 പേര്‍ തിരുവനന്തപുരത്തുകാരുണ്ട്. ഇതില്‍ 16 പ്രതികളാണ് ഉള്ളത്.
തലസ്ഥാനത്ത് സ്റ്റാച്യു കേന്ദ്രീകരിച്ച് വന്‍ മാഫിയ സംഘം ആനവേട്ടയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കും പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിക്കും സംഭവത്തില്‍ പങ്കുണ്ട്. പല പ്രമുഖ നേതാക്കള്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന് കേള്‍ക്കുന്നു. പൊതു പ്രവര്‍ത്തകര്‍ വളരെ പെട്ടെന്ന് പണക്കാരാകുന്നതിനു പിന്നില്‍ ആനക്കൊമ്പ് മോഷണമാണെന്ന് കേള്‍ക്കുന്നു. സംസ്ഥാന ഇന്റലിജന്‍സിന് ഇതു സംബന്ധിച്ച് വിവരമുണ്ടെന്നും വാര്‍ത്തയുണ്ട്. നേരത്തെയും ആനവേട്ട കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരും മന്ത്രിമാരും ഇടപെട്ട് ഒതുക്കി തീര്‍ത്തെന്നാണ് പറയപ്പെടുന്നത്.
തിരുവനന്തപുരത്തുള്ള നേതാക്കള്‍ക്ക് തമിഴ്‌നാട്ടിലെ ഏജന്റുമാരുമായി അടുത്ത ബന്ധമുണ്ടത്രേ. വിലകൂടിയ കാറുകളിലാണ് ആനക്കൊമ്പ് കടത്തുന്നത്. ആനക്കൊമ്പിന് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയാണ് തിരുവനന്തപുരത്തെ വില.
അതേസമയം ആനക്കൊമ്പ് ഉരുപ്പടിയാക്കി വിദേശത്ത് എത്തിച്ചാല്‍ ഒരു കിലോയ്ക്ക് ഒന്നു മുതല്‍ ഒന്നരലക്ഷം വരെ ഡോളര്‍ ലഭിക്കും. അമ്പൂരി, വെള്ളറട, പൊന്‍മുടി, ബോണക്കാട് തുടങ്ങി ഇരുപതോളം ഉള്‍പ്രദേശങ്ങളില്‍ ആനക്കൊമ്പ് വേട്ടക്കാര്‍ സജീവമാണ്. ആനവേട്ടയ്ക്ക് ചെല്ലുന്നത് കരിംകുരങ്ങിനെയും മാനിനെയുമൊക്കെ വെടി വച്ചു കൊല്ലും ആനക്കൊമ്പ് കച്ചവടത്തിനു പിന്നില്‍ അന്താരാഷ്ട്ര കച്ചവടത്തിനു പിന്നില്‍ അന്താരാഷ്ട്ര ലോബികളുണ്ടെന്നും സംശയിക്കുന്നു.
കൊന്ന ആനകളെ ഡിസലും പഞ്ചസാരയും ഉപയോഗിച്ച് ദഹിപ്പിക്കുകയാണ് പതിവ്. ആനയുടെ പല്ലിനും കൊമ്പിനുമാണ് മാര്ക്കറ്റ്. രാഷ്ട്രീയക്കാരുടെ ഒത്താശയുള്ളതിനാല്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ഇതില് വനം വകുപ്പ് ആസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്നു കേള്‍ക്കുന്നു.
അതിനിടെ തിരുവനന്തപുരത്ത് ആനക്കൊമ്പ് കച്ചവടത്തില്‍ പിടിയിലായ സിപിഎം നേതാവിനെ കുരുക്കിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ആനവേട്ടയില്‍ ആരു തന്നെ പിടിക്കപ്പെട്ടാലും അവരെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ കൂട്ടത്തോടെ രംഗത്തെത്തും. കാരണം പിടിയിലാകുന്നവരുടെ കൊടിയുടെ നിറമല്ല, കൊടിക്ക് അതീതമായ ബന്ധമാണ് വില്ലന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha