കാലത്തിനും ദേശത്തിനും അതീതനായ പ്രതിഭ: അബ്ദുള്‍കലാം രാഷ്ട്രീയക്കാരെ പഠിപ്പിച്ചത് ഏന്തെന്നാല്‍...

ഓരോ വ്യക്തികളും ജനിക്കുന്നതും ജീവിക്കുന്നതും ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ചിലര്‍ അറിവിന്റെ പരകോടിയിലെത്തും. അവര്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി പിടിക്കും. ചിലര്‍ സ്വാര്‍ത്ഥമതികളായി മാറും. ചിലര്‍ പണത്തിനോട് ആര്‍ത്തി വര്‍ദ്ധിച്ച് കൊടും കുറ്റവാളികളായി തീരും. ഇങ്ങനെ ജീവിച്ച് മരിക്കുന്ന ഓരോരുത്തരും ഓരോ പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.
എപിജെ അബ്ദുള്‍ കലാം ലോകത്തെ പഠിപ്പിച്ചത് ഒരു വലിയ പാഠമാണ്. ഒരാള്‍ എങ്ങനെ ജീവിക്കണമെന്ന പാഠം. ഭാരതത്തിലെ ഓരോ പൗരനും പ്രത്യേകിച്ച് പൊതു പ്രവര്‍ത്തകന്‍ എപ്രകാരം ജീവിക്കണമെന്ന് കലാം പഠിപ്പിച്ചു.
അഞ്ചടിയോളം മാത്രം പൊക്കമുള്ള അബ്ദുള്‍ കലാം ഭൂമിയോളം താഴ്ന്നാണ് ജീവിച്ചത്. മരണം വരെയും അദ്ദേഹം തല കുനിച്ച് ജീവിച്ചു. അദ്ദേഹത്തില്‍ നിന്നും സംസ്‌കാരമില്ലാതെ ഒരു വാക്കു പോലും പുറത്തു വന്നില്ല. അറിവ് വര്‍ധി്ക്കും തോറും അദ്ദേഹം വിനയാന്വിതനായി, ചെന്നു കാണുന്നവരോടെല്ലാം സ്‌നേഹത്തോടെ പെരുമാറി. കാപട്യം എന്തെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ചു. മുതിര്‍ന്നവന്‍ നല്ല സുഹൃത്തുക്കളല്ലെന്നു മനസിലാക്കിയതു കൊണ്ടാവാം കുട്ടികളെ അദ്ദേഹം ചങ്ങാതിമരാക്കിയത്. വിവാദങ്ങളെ അദ്ദേഹം പടിക്ക് പുറത്തു നിര്‍ത്തി. പുസ്തകം വായിക്കുന്നതിലും അറിവ് പകരുന്നതിലും ആനന്ദം കണ്ടെത്തി.
എയര്‍കണ്ടീഷന്‍സ് കാറില്‍ നിന്നും പുറത്തിറങ്ങാത്ത പൊതു പ്രവര്‍ത്തകര്‍ മനസിലാക്കുക ഐ എസ് ആര്‍ ഒയിലായിരുന്നു കാലത്ത് അദ്ദേഹം ഒരു സൈക്കിളിലാണ് യാത്ര ചെയ്തിരുന്നത്. തിരുവനന്തപുരത്ത് മുരളീ ഹോട്ടലിലെ ഒറ്റ മുറിയിലാണ് അദ്ദേഹം താമസിച്ചത്. രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതി ഭവന്‍ അദ്ദേഹം ചുറ്റി കണ്ടിരുന്നോ എന്നു പോലും സംശയമാണ്.
അബ്ദുള്‍ കലാം ജീവിച്ച് മരിച്ച ഒരാളല്ല. നമ്മുടെ കുട്ടികളെ കലാമിന്റെ മഹത്വം പറഞ്ഞ് മനസിലാക്കിക്കുക. അറിവിനോളം വലുതായി മറ്റൊന്നില്ലെന്നും എളിമയോടെ ജീവിച്ചാല്‍ മലയോളം വളരുമെന്ന പാഠവും കുട്ടികള്‍ പിന്തുടരട്ടേ. അങ്ങനെ കലാം സ്വപ്‌നം കണ്ട ഭാരതം ഉണരട്ടെ. മഹാത്മാവിന് വിട ഒരിക്കല്‍ക്കൂടി. ഒരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തിയാണ് നിങ്ങള്‍ മറയുന്നത്, അതും വാക്കുകള്‍ക്കതീതമായി തന്നെ... വിട.. രാജ്യം അങ്ങയെ നമിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha