പലതും കണ്ടിട്ടു തന്നെ: തുഷാറിന് ഷുവര്‍ സീറ്റ് വെള്ളാപ്പള്ളിക്ക് ലോട്ടറി

വെള്ളാപ്പള്ളി നടേശന്റ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഷുവര്‍ സീറ്റില്‍ മത്സരിപ്പിച്ച് നിയമസഭയിലെത്തിക്കാമെന്ന ഉറപ്പിലാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എന്‍ ഡിപി യോഗം ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. വെള്ളാപ്പളളി നടേശന്റെ മകനെ ജയിപ്പിക്കാന്‍ യുഡിഎഫും രംഗത്തിറങ്ങും. കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും വെള്ളാപ്പളളിയെ പിണക്കാനാവില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്‌ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ് എന്‍ഡിപിയുമായി ബിജെപി സഹകരിക്കും. വിശ്വഹിന്ദു പരിഷത്തും ആര്‍എസ് എസുമാണ് എസ്എന്‍ഡിപിയെ ബിജെപി പാളയത്തിലെത്തിച്ചത്. നേരത്തെ ഇവര്‍ എന്‍എസ്എസുമായി സഹകരിക്കാന്‍ നോക്കിയെങ്കിലും ജി സുകുമാരന്‍ നായര്‍ യുഡിഎഫിനൊപ്പം നിലകൊണ്ടത് കാരണം നടക്കാതെ പോയി. എന്‍ എസ്എസിന് സമൂഹത്തില്‍ അടി വേരുകളില്ല. എസ്എന്‍ഡിപിയാകട്ടെ അതിശക്തമായ വേരുകള്‍ സമൂഹത്തിലുണ്ട്. മൈക്രോ ഫിനാന്‍സ് വഴിയാണ് എസ്എന്‍ഡിപിക്ക് സമൂഹത്തില്‍ ബന്ധം ഉണ്ടായത്.
ആര്‍ ശങ്കറിന്റെ പ്രതിമയുടെ അനാച്ഛാദനത്തിന് പ്രധാനമന്ത്രി കൊല്ലത്തെത്തുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര് നല്‍കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും. മോഡിയെ കാണാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. എന്നാല്‍ അമിത്ഷായെ കാണാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ ചര്‍ച്ചയാണ് മോഡി ലക്ഷ്യമിട്ടത്.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവഗണനയാണ് വെള്ളാപ്പള്ളി നടേശന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചത്. എസ് എന്‍ഡിപി ബിജെപിയിലേക്ക് നീങ്ങിയതോടെ ഇടതുപക്ഷമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് വിഎസ് അച്യുതാനന്ദനുമായി ബന്ധമുണ്ട്. എന്നാല്‍ പിണറായിയുമായി അദ്ദേഹം അകലം പാലിക്കുന്നു. പിണറായിയും അച്യുതാനന്ദനും ഈഴവ സമുദായാംഗങ്ങളാണെങ്കിലും ഈഴവര്‍ക്ക് അടുപ്പം വിഎസിനോടാണ്. വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മില്‍ നേരിടുന്ന ഒറ്റപ്പെടലും എസ് എന്‍ഡിപിയുടെ ബിജെപി പ്രവേശത്തിന് കാരണമായി തീര്‍ന്നിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ ബിജെപി ബന്ധവും ഇടതുമുന്നണിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha