സ്വര്‍ണ വില കുറഞ്ഞതോടെ വായ്പയെടുത്തവര്‍ വെട്ടിലായി: ബാങ്കുകാര്‍ വിളി തുടങ്ങി

ബാങ്കുകളില്‍ സ്വര്‍ണം പണയപ്പെടുത്തി വായ്പയെടുത്തവര്‍ കുടുങ്ങി. പൊതുമേഖലയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ബാങ്കുകള്‍ സ്വര്‍ണ പണയക്കാരെ ഫോണില്‍ വിളിച്ച് വായ്പ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അടിയന്തിരമായി സ്വര്‍ണപണയം പുതുക്കിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കണമമെന്നാണ് മുന്നറിയിപ്പ്. സ്വര്‍ണവില കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോടികണക്കിനു രൂപയാണ് സ്വര്‍ണപണയം ഇനത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വര്‍ണവില കുറഞ്ഞതോടെയാണ് ബാങ്കുകള്‍ കൂടുതല്‍ ഉരുപ്പടി ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നത്.
സ്വര്‍ണവില 25,000 രൂപയുണ്ടായിരുന്ന കാലത്താണ് ബാങ്കുകള്‍ കോടികണക്കിന് രൂപ നിര്‍ലോഭം വായ്പ നല്‍കിയിരുന്നത്. സ്വര്‍ണവില കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയില്‍ ഏറ്റവും താഴത്തെ നിലയിലാണെത്തിയിരിക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് ബാങ്കുകള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങള്‍ സ്വര്‍ണവിലയുടെ 90 ശതമാനം വരെ വായ്പ നല്‍കിയിരുന്നു. സ്വര്‍ണവില ഗ്രാമിന് 3000 രൂപയായിരുന്നപ്പോള്‍ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങള്‍ 2500 രൂപ വരെ വായ്പ നല്‍കിയിരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ വിലയുടെ 80 ശതമാനമാണ് പരമാവധി വായ്പ നല്‍കുന്നത്. സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങള്‍ ഇപ്പോള്‍ സ്വര്‍ണപണയത്തിനുമേല്‍ വായ്പ നല്‍കാറില്ല.
കാര്‍ഷികാവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്വര്‍ണ ഈടിന്മേലുള്ള വായ്പയ്ക്ക് 4 ശതമാനമാണ് പലിശ നിരക്ക്. 7 ശതമാനം ഈടാക്കുമെങ്കിലും 3 ശതമാനം ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും. എന്നാല്‍ കാര്‍ഷിക വായ്പാ വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. സമ്പന്നര്‍ പോലും ലക്ഷങ്ങള്‍ കാര്‍ഷിക വായ്പയെടുക്കുന്നു. വായ്പ എടുക്കുന്ന പണം ഇവര്‍ പലിശക്ക് നല്‍കുകയും കൂടുതല്‍ പലിശ ലഭിക്കുന്ന ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. സ്വര്‍ണവില കുറഞ്ഞതോടെ ഇവരും വെട്ടിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha