അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ചില്‍ നിന്നും സര്‍ക്കാരിനെതിരായ കേസുകള്‍ ഒഴിവാക്കും

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ചില്‍ നിന്നും സര്‍ക്കാരിനെതിരെ പരിഗണിക്കുന്ന കേസുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. പകരം ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന മറ്റേതെങ്കിലും ജഡ്ജിയുടെ ബഞ്ചിലേക്ക് കേസുകള്‍ മാറ്റണമെന്നായിരിക്കും സര്‍ക്കാരിന്റെ ആവശ്യം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിരീക്ഷണങ്ങള്‍ ഹൈക്കോടതി ജഡ്ജിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും സര്‍ക്കാര്‍ കരുതുന്നു. എറണാകുളത്തെ ഒരു അഭിഭാഷകനെ മദ്യപിച്ചെന്ന കേസില്‍ പോലീസ് ചോദ്യം ചെയ്ത സംഭവത്തിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോസ് സര്‍ക്കാരിനെതിരെ ആദ്യം ആഞ്ഞടിച്ചത്.
മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരന്റെ ജൂനിയറായിരുന്നു അലക്‌സാണ്ടര്‍തോമസ്. കഴിഞ്ഞ ദിവസം ഏതു ജഡ്ജിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചതും അതുകൊണ്ടുതന്നെ. തന്റെ പരിചയക്കാരനാണ് അഭിഭാഷകനെന്ന് ജഡ്ജി തുറന്ന കോടതിയില്‍ പറഞ്ഞു. പരിചയമുള്ളവരുടെ കേസുകള്‍ ജഡ്ജിമാര്‍ കേള്‍ക്കാന്‍ പാടില്ലന്നാണ് നിയമം. അലക്‌സാണ്ടര്‍ തോമസിന്റെ നിഷ്പക്ഷത ചിലപ്പോള്‍ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.
എ.ജി, കെ.പി ദണ്ഡപാണിയുടെ മകന്‍ കേസില്‍ ഹാജരായതിനെതിരെയും ജഡ്ജി രംഗത്തു വന്നു. അച്ഛന്‍ എജിയായെന്നു കരുതി മകന് കേസുകള്‍ സ്വീകരിക്കാതിരിക്കാനാവുമോ എന്നതാണ് ചോദ്യം. കെ പി ദണ്ഡപാണിയുടെ കുടുംബം മുഴുവന്‍ അഭിഭാഷകരാണ്. ഭാര്യയും പ്രശസ്തയായ അഭിഭാഷകയാണ്. നേരത്തെ ദണ്ഡപാണിയെ ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം നിരസിച്ചു.
എജിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി തയ്യാറായില്ല. ഭരണഘടനാ സ്ഥാപനത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടന്നാല്‍ അത് എജി ഓഫീസിന്റെ പ്രവര്‍ത്തനം കളങ്കപ്പെടുത്തും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരം നടപടികള്‍ ആവശ്യമില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. സര്‍ക്കാരിന്റെ ഇഷ്ടാനുസരണമല്ലാതെ ചീഫ് സെക്രട്ടറിക്ക് അന്വേഷണം നടത്താനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha